തിരുവനന്തപുരം: ആഗസ്റ്റ് 15 മുതൽ സ്റ്റേഷനുകളിൽ എസ്.ഐമാരെ എസ്.എച്ച്.ഒമാരാക്കുന്ന പരിഷ്കാരം നടപ്പാക്കിയാലും തലസ്ഥാനത്തെ 13സ്റ്റേഷനുകളിൽ ഇൻസ്പെക്ടർ എസ്.എച്ച്.ഒമാരായിരിക്കും. സിറ്റിയിൽ കന്റോൺമെന്റ്,മ്യൂസിയം,ഫോർട്ട്, തമ്പാനൂർ, വിഴിഞ്ഞം, കഴക്കൂട്ടം,മെഡിക്കൽ കോളേജ് സ്റ്റേഷനുകളിൽ ഇൻസ്പെക്ടർമാർ എസ്.എച്ച്.ഒമാരായി തുടരും.
തിരുവനന്തപുരം റൂറലിൽ ആറ്റിങ്ങൽ, മംഗലപുരം, നെടുമങ്ങാട്, കാട്ടാക്കട, നെയ്യാറ്റിൻകര, പാറശാല സ്റ്രേഷനുകളിൽ എസ്.എച്ച്.ഒമാർ ഇൻസ്പെക്ടർമാരായിരിക്കും. സിറ്റിയിൽ ഏഴും റൂറലിൽ 15ഉം പൊലീസ് സർക്കിളുകളുണ്ടാവും. പേരൂർക്കട,വട്ടിയൂർകാവ്,നേമം,കോവളം,ശ്രീകാര്യം,പേട്ട,പൂന്തുറ എന്നിവയാണ് സിറ്റിയിലെ പൊലീസ് സർക്കിളുകൾ.ചിറയൻകീഴ്,കിളിമാനൂർ,വെഞ്ഞാറമൂട്,വർക്കല, കല്ലമ്പലം,കടയ്ക്കാവൂർ,അരുവിക്കര,പോത്തൻകോട്പാലോട്, മാറനല്ലൂർ, ആര്യനാട്, മലയിൻകീഴ്, ബാലരാമപുരം,വെള്ളറട,പൂവാർ എന്നിവയാണ് റൂറലിലെ സർക്കിളുകൾ.
സിറ്റി പൊലീസിൽ 21ഉം റൂറലിൽ 38ഉം സ്റ്രേഷനുകളാണുള്ളത്. സിറ്റിയിൽ ഒരു വനിതാ സ്റ്റേഷനുമുണ്ട്. നിലവിൽ സിറ്റിയിൽ 14 ഇൻസ്പെക്ടർമാരുണ്ട്. പരിഷ്കാരം നടപ്പാക്കുന്നതോടെ എസ്.എച്ച്.ഒമാർ ഏഴായി ചുരുങ്ങും. റൂറലിൽ എസ്.എച്ച്.ഒമാരായും സർക്കിൾ ചുമതലയിലുമായി 22 ഇൻസ്പെക്ടർമാരുണ്ടാവും. 15 പേർ അധികമാവും. ഇവരെ മറ്റ് വിഭാഗങ്ങളിലേക്ക് മാറ്റും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |