അടൂർ : സൂര്യാ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ 38-ാം വാർഷികവും ഓണാഘോഷവും അഡ്വ.സി.വി ശാന്തകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് ബിജുകുമാർ അദ്ധ്യക്ഷത വഹിച്ചു.
സാഹിത്യ ശ്രേഷ്ഠ പുരസ്കാര ജേതാവ് ലക്ഷമി മംഗലത്തിനെ നഗരസഭ ചെയർപേഴ്സൺ റീന ശാമുവേൽ ആദരിച്ചു. വാർഡു കൗൺസിലർമാരായ രൂപേഷ് അടൂർ, ലിനറ്റ് മെറിൻ ഏബ്രഹാം, വേണുകുമാർ.ബി, സുരേഷ് അടൂർ , പി രവീന്ദ്രൻ, സെക്രട്ടറി എബി മേലൂട്ട്, ട്രഷറർ മനിഷ് കുമാർ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |