
ചെങ്ങന്നൂർ: പാണ്ടനാട്, ബുധനൂർ ഗ്രാമപഞ്ചായത്തുകളിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകൾ കൊടിക്കുന്നിൽ സുരേഷ് എം.പി സന്ദർശിച്ചു.
ക്യാമ്പുകളിൽ കഴിയുന്നവരോട് ആവശ്യങ്ങളും ബുദ്ധിമുട്ടുകളും ചോദിച്ചറിഞ്ഞു. ഭക്ഷണം, കുടിവെള്ളം, താമസം, ആരോഗ്യപരിചരണം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ക്യാമ്പുകളിൽ ലഭ്യമാണോ എന്നും എം.പി പരിശോധിച്ചു.
ദുരിതബാധിതർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കുന്നതിനും ക്യാമ്പുകളുടെ പ്രവർത്തനം കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകുന്നതിനും ഉദ്യോഗസ്ഥരുമായി ഏകോപിച്ച് പ്രവർത്തിക്കുമെന്ന് എം.പി പറഞ്ഞു.
മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്കൊപ്പം നിലകൊള്ളുമെന്നും ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഇടപെടലുകൾ തുടരുമെന്നും എം.പി അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |