
റാന്നി : പ്രളയബാധിത പ്രദേശങ്ങളിലെ ജനങ്ങൾക്കായി സി.പി.എമ്മിന്റെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പുകൾ ആരംഭിച്ചു. റാന്നി റാഫാ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ ഇട്ടിയപ്പാറ ബസ് ടെർമിനലലിൽ നടത്തിയ മെഡിക്കൽ ക്യാമ്പ് സി.പി.എം ജില്ലാകമ്മിറ്റി അംഗം അഡ്വ.റോഷൻ റോയി മാത്യു ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി സെക്രട്ടറി പ്രസാദ് ഭാസ്‌കരൻ അദ്ധ്യക്ഷത വഹിച്ചു. റാഫാ ആശുപത്രി എം.ഡി ഡോ.മനു എം.വർഗീസ്, സി.പി.എം ഏരിയ കമ്മിറ്റിയംഗം കെ.കെ.സുരേന്ദ്രൻ, അനു ടി.ശാമുവേൽ, മോനായി പുന്നൂസ്, വി.ആർ.സദാശിവൻ, കെ.ഉത്തമൻ, ഷിജു ജോർജ്, ഷേർളി രാജു, ഷൈനി രാജീവ് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |