മലപ്പുറം: നക്ഷത്രങ്ങളെയും പ്രപഞ്ചരഹസ്യങ്ങളെയും അടുത്തറിയാനുള്ള അപൂർവ അവസരമായി ആസ്‌ട്രോ ഫെസ്റ്റ് '26 മലപ്പുറത്ത് സംഘടിപ്പിക്കുന്നു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മലപ്പുറം ജില്ല ജ്യോതിശാസ്ത്ര ഉപസമിതിയുടെ നേതൃത്വത്തിൽ ആഗസ്റ്റ് 23ന് മലപ്പുറം ഡി.ടി.പി.സി ഹാളിലാണ് പരിപാടി. രാവിലെ ഒമ്പതു മുതൽ നടക്കുന്ന ആസ്‌ട്രോ ഫെസ്റ്റ് ദിലീപ് കെ. കൈനിക്കര ഉദ്ഘാടനം ചെയ്യും.
കെ.പി. അനിൽ ചെയർമാനും കെ.ശശികുമാർ കൺവീനറുമായ സംഘാടക സമിതിയാണ് ആസ്‌ട്രോ ഫെസ്റ്റിന് നേതൃത്വം നൽകുന്നത്. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്ന 100 പേർക്കായിരിക്കും പ്രവേശനം. 250 രൂപയാണ് രജിസ്‌ട്രേഷൻ ഫീസ്. ഫോൺ: 9446950934, 9400625900.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |