SignIn
Kerala Kaumudi Online
Thursday, 24 September 2026 2.19 AM IST

സ്മൃതി മണ്ഡപം ഉദ്ഘാടനം ചെയ്തു

img
ജവാൻ സുബീഷ് സ്മൃതിമണ്ഡപം സുബേദാർ മേജർ പി.വി മനേഷ് ഉദ്ഘാടനം ചെയ്യുന്നു

വടകര: റോഡപകടത്തിൽ മരിച്ച ജവാൻ അടുമ്പാട് കുനിയിൽ എ.കെ സുബീഷിന്റെ സ്മരണയ്ക്കായി സുഹൃത്തുക്കളുടെ കൂട്ടായ്മയിൽ നിർമിച്ച സ്മൃതി മണ്ഡപത്തിന്റെ ഉദ്ഘാടനം മുൻ എൻഎസ്ജി. കമാൻഡോയുമായ സുബേദാർ മേജർ പി വി മനേഷ് നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഷൈജി പ്രമോദ് അദ്ധ്യക്ഷയായി. വടകര ഡിവൈ.എസ്.പി കെ.കെ ബിജു ഫോട്ടോ അനാച്ഛാദനം ചെയ്തു. കാർഗിൽ രക്തസാക്ഷി ധീരജവാൻ ഒ.കെ പ്രമോദിന്റെ ബാലവാടിയിലെ സ്മൃതി മണ്ഡപത്തിൽ സുബേദാർ മേജർ പി വി മനേഷ് പുഷ്പചക്രം സമർപ്പിച്ചു. എ.എസ്.ഐ ജമീല റഷീദ്, കെ.കെ അബീഷ് , വി.കെ അജേഷ്, പി.ബിജുലേഷ് , കാളിയത്ത് ബാബു, കെ.ടി. കെ സജീഷ് പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE, SMRITI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL