രാമനാട്ടുകര: കോഴിക്കോട് റൂറൽ ഐ.സി.ഡി.എസിന് കീഴിൽ രാമനാട്ടുകര മുൻസിപ്പാലിറ്റി ദേശീയ പോഷൺ മാഹ് 2026 മുൻസിപ്പൽ തല ആഘോഷം സംഘടിപ്പിച്ചു. 32 ഡിവിഷനിലെയും അങ്കണവാടികൾ ചേർന്ന് ഗുണഭോക്താക്കൾക്കായി ആരോഗ്യപ്രദമായ പ്രഭാതഭക്ഷണം എന്ന വിഷയത്തിൽ മത്സരവും പോഷകാഹാര പ്രദർശനവും നടത്തി. ഡെപ്യൂട്ടി ചെയർപേഴ്സൺ മിഥുഷ വി ഉദ്ഘാടനം ചെയ്തു.ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ടി.സുമതി അദ്ധ്യക്ഷത വഹിച്ചു. ഐ.സി.ഡി.എസ് സൂപ്പർവൈസർ സന്ധ്യ, സ്ഥിരംസമിതി അദ്ധ്യക്ഷരായ സജ്‌ന റഷീദ്, ഫൈസൽ പള്ളിയാളി, നാസർ കെ പി,മുൻ ചെയർപേഴ്സൺ വി എം പുഷ്പ, രാജീവ് കുമാർ, നിഷ, ജാസ്മിൻ, പത്മിനി എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |