SignIn
Kerala Kaumudi Online
Wednesday, 23 September 2026 1.54 AM IST

ഗുരു സന്ദേശം ഉൾക്കൊണ്ട് നാടും നഗരവും

pp
വേങ്ങേരിയിൽ ഗുരുസമാധി പരിപാടി ഗുരുധർമ്മപ്രചരണസഭ കേന്ദ്രകമ്മിറ്റിയംഗം പി.പി.രാമനാഥൻ ഉദ്ഘാടനം ചെയ്യുന്നു

കോ​ഴി​ക്കോ​ട്:​ ​ഗു​രു​ദേ​വ​ന്റെ​ ​മ​ഹാ​സ​മാ​ധി​ ​ശ​താ​ബ്ദി​യോ​ട​നു​ബ​ന്ധി​ച്ച് ​ജാ​തി​മ​ത​ഭേ​ദ​മ​ന്യേ​ ​എ​ല്ലാ​ ​വീ​ടു​ക​ളി​ലും​ ​ഗു​രു​ദേ​വ​ ​സ​ന്ദേ​ശ​ങ്ങ​ൾ​ ​എ​ത്തി​ക്കു​ന്ന​തി​നും​ ​കോ​ഴി​ക്കോ​ട് ​താ​ലൂ​ക്ക് ​യൂ​ണി​യ​നു​ ​കീ​ഴി​ലെ​ ​മു​ഴു​വ​ൻ​ ​ഗ്രാ​മ​ങ്ങ​ളി​ലും​ ​എ​സ്.​എ​ൻ.​ഡി.​പി​ ​യോ​ഗ​ത്തി​ന്റെ​ ​പ്ര​വ​ർ​ത്ത​നം​ ​വ്യാ​പി​പ്പി​ക്കാ​ൻ​ ​ബൃ​ഹ​ത്താ​യ​ ​ക​ർ​മ്മ​പ​രി​പാ​ടി​ക​ൾ​ക്ക് ​കോ​ഴി​ക്കോ​ട് ​യൂ​ണി​യ​ൻ​ ​രൂ​പം​ ​ന​ൽ​കി​യ​താ​യി​ ​സെ​ക്ര​ട്ട​റി​ ​സു​ധീ​ഷ് ​കേ​ശ​വ​പു​രി​ ​പ​റ​ഞ്ഞു.​ ​ഭാ​വി​ ​ഭാ​ര​ത​ത്തി​ന് ​വെ​ളി​ച്ചം​ ​പ​ക​രാ​ൻ​ ​പ​ര്യാ​പ്ത​മാ​യ​ ​ഗു​രു​ദ​ർ​ശ​നം​ ​കാ​ല​ദേ​ശ​സീ​മ​ക​ൾ​ക്ക​പ്പു​റം​ ​വ്യാ​പി​പ്പി​ക്കാ​നു​ള്ള​ ​ധാ​ർ​മ്മി​ക​ ​ബാ​ദ്ധ്യ​ത​ ​ഓ​രോ​ ​ശ്രീ​നാ​രാ​യ​ണീ​യ​നു​മു​ണ്ടെ​ന്നും​ ​പ​റ​ഞ്ഞു.​ ​കോ​ഴി​ക്കോ​ട് ​യൂ​ണി​യ​ന്റെ​ ​ആ​ഭി​മു​ഖ്യ​ത്തി​ൽ​ ​വെ​സ്റ്റ്ഹി​ൽ​ ​അ​ത്താ​ണി​ക്ക​ൽ​ ​ശ്രീ​നാ​രാ​യ​ണ​ ​ഗു​രു​വ​രാ​ശ്ര​മ​ത്തി​ൽ​ ​സം​ഘ​ടി​പ്പി​ച്ച​ 99​-ാ​മ​ത് ​ശ്രീ​നാ​രാ​യ​ണ​ ​ഗു​രു​ദേ​വ​ ​മ​ഹാ​സ​മാ​ധി​ ​ദി​നാ​ച​ര​ണ​ ​ച​ട​ങ്ങ് ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.​ ​യൂ​ണി​യ​ൻ​ ​പ്ര​സി​ഡ​ന്റ് ​ഷ​നൂ​ബ് ​താ​മ​ര​ക്കു​ളം​ ​അ​ദ്ധ്യ​ക്ഷ​നാ​യി.​ ​ബ്ര​ഹ്മ​ചാ​രി​ ​ര​വീ​ന്ദ്ര​ൻ​ ​മു​ഖ്യ​പ്ര​ഭാ​ഷ​ണം​ ​ന​ട​ത്തി.​ ​യൂ​ത്ത് ​മൂ​വ്‌​മെ​ന്റ് ​സം​സ്ഥാ​ന​ ​ജോ​യി​ന്റ് ​സെ​ക്ര​ട്ട​റി​ ​രാ​ജേ​ഷ് ​പി.​ ​മാ​ങ്കാ​വ്,​ ​ജ​ഗ​ത് ​മ​യ​ൻ​ ​ച​ന്ദ്ര​പു​രി,​ ​യൂ​ണി​യ​ൻ​ ​ഭാ​ര​വാ​ഹി​ക​ളാ​യ​ ​വി.​സു​രേ​ന്ദ്ര​ൻ,​ ​പി.​കെ.​ ​ഭ​ര​ത​ൻ,​ ​ല​ളി​താ​ ​രാ​ഘ​വ​ൻ,​ ​പി.​കെ.​ ​ശ്രീ​ല​ത,​ ​ശാ​ലി​നി​ ​ബാ​ബു​രാ​ജ്,​ ​ഷ​മീ​ന​ ​സ​ന്തോ​ഷ്,​ ​സു​ജ​ ​നി​ത്യാ​ന​ന്ദ​ൻ​ ​എ​ന്നി​വ​ർ​ ​പ്ര​സം​ഗി​ച്ചു.

ശ്രീനാരായണ ഗുരുദേവന്റെ സമാധിദിനം ജില്ലയിലെ വിവിധ എസ്.എൻ.ഡി.പി യൂണിയനുകളുടെയും ശാഖകളുടെയും നേതൃത്വത്തിൽ ആചരിച്ചു. ഗുരുപൂജ, നാമജപം, പ്രാർത്ഥന തുടങ്ങിയവയാണ് പ്രധാനമായും നടന്നത്.

ബേപ്പൂർ എസ്.എൻ.ഡി.പി യൂണിയന്റെ വിവിധ ശാഖകളിൽ ഗുരുസമാധി ആചരിച്ചു. ബേപ്പൂർ, ബേപ്പൂർ കാരാട്ട്, പുറ്റെക്കാട്, മണ്ണൂർ, ഫറോക്ക്, ഫറോക്ക് കോളേജ്, കൊടൽനടക്കാവ്, പന്തീരാങ്കാവ്, മാനാരി, ചുള്ളിപ്പറമ്പ്, നല്ലളം ശാഖകളിൽ വിപുലമായ ചടങ്ങുകളുണ്ടായി. ഗുരുമന്ദിരങ്ങളിൽ പ്രത്യേക പൂജകളും പ്രാർത്ഥനാ യോഗങ്ങളും ഗുരുപുഷ്പാഞ്ജലിയും നടന്നു. സമൂഹ പ്രാർത്ഥനയ്ക്കും ഗുരുദേവ കൃതികളുടെ ആലാപനത്തിനും ശേഷം സമാധിദിന സന്ദേശ പ്രഭാഷണങ്ങളും നടന്നു. യൂണിയൻ സെക്രട്ടറി അയനിക്കാട്ട് സതീഷ് കുമാർ, യൂണിയൻ വൈസ് പ്രസിഡന്റ് ശശീധരൻ പയ്യാനക്കൽ എന്നിവർ വിവിധ ശാഖകളിലെ ചടങ്ങുകളിൽ സംബന്ധിച്ചു.

വേങ്ങേരി: ശ്രീനാരായണ ഗുരുവിന്റെ സന്ദേശം ലോകത്തിന് മുഴുവനുമുള്ള സന്ദേശമാണെന്ന് ഗുരുധർമ്മപ്രചരണസഭ കേന്ദ്രകമ്മിറ്റിയംഗം പി.പി.രാമനാഥൻ പറഞ്ഞു. ഗുരുസമാധി ദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ അനൂപ് അർജുൻ അദ്ധ്യക്ഷനായി. വി.ആർ. ഷൈൻ, പി.എ. ദേവദാസ്, കെ. മനോഹരൻ, ബാലൻ വെളിപാലത്ത്, കെ.സി.രമേഷ് നാരായണൻ, പി.പി.രാജൻ, എം. ടി.ബിജിത്ത് തുടങ്ങിയവർ പ്രസംഗിച്ചു. ഗുരുപൂജയോട് കൂടി ആരംഭിച്ച പരിപാടി ഗുരുദേവ കൃതികളുടെ പാരായണത്തോടെ സമാപിച്ചു.

വ​ട​ക​ര​:​ ​എ​സ്.​എ​ൻ.​ഡി.​പി​ ​യോ​ഗം​ ​വ​ട​ക​ര​ ​യൂ​ണി​യ​ൻ്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​പ്രാ​ർ​ത്ഥ​ന​യോ​ടെ​യും​ ​ഉ​പ​വാ​സ​ത്തോ​ടെ​യും​ ​ഗു​രു​ ​മ​ഹാ​സ​മാ​ധി​ ​യൂ​ണി​യ​ൻ​ ​ഗു​രു​ദേ​വ​ ​ഓ​ഡി​റ്റോ​റി​യ​ത്തി​ൽ​ ​ന​ട​ന്നു.​ ​യൂ​ണി​യ​ൻ​ ​പ്ര​സി​ഡ​ന്റ് ​എം.​എം.​ദാ​മോ​ദ​ര​ൻ​ ​ഗു​രു​ദേ​വ​ ​പ്ര​തി​മ​യി​ൽ​ ​മാ​ല​ചാ​ർ​ത്തി​ ​ഉ​ദ്ഘാ​ട​നം​ ​നി​ർ​വ​ഹി​ച്ചു.​ ​ഡ​യ​ര​ക്ട​ർ​ ​ബോ​ർ​ഡ്മെ​മ്പ​ർ​ ​ബാ​ബു​ ​പൂ​തം​പാ​റ​ ​മു​ഖ്യ​ ​പ്ര​ഭാ​ഷ​ണം​ ​ന​ട​ത്തി.​ ​ഡ​യ​ര​ക്ട​ർ​ ​ബോ​ർ​ഡ് ​മെ​മ്പ​ർ​ ​റ​ഷീ​ദ് ​ക​ക്ക​ട്ട് ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​യൂ​ണി​യ​ൻ​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​കെ.​ടി.​ഹ​രി​മോ​ഹ​ൻ​ ​സ്വാ​ഗ​തം​ ​പ​റ​ഞ്ഞു.​ ​ഡ​യ​ര​ക്ട​ർ​ ​ബോ​ർ​ഡ് ​മെ​മ്പ​ർ​ ​ബാ​ബു.​സി.​എ​ച്ച്,​ ​കൗ​ൺ​സി​ല​ർ​മാ​രാ​യ​ ​ജ​യേ​ഷ് ​വ​ട​ക​ര,​ ​പ​വി​ത്ര​ൻ​ ​വീ​ര​ഞ്ചേ​രി,​ ​സു​നി​ൽ​ ​വ​ട്ടോ​ളി,​ ​വി​നോ​ദ​ൻ,​ ​പാ​റ​ക്ക​ണ്ടി​ ​ബാ​ല​ൻ,​ ​വ​നി​താ​ ​സം​ഘം​ ​സെ​ക്ര​ട്ട​റി​ ​ഗീ​ത​രാ​ജീ​വ്,​ ​അ​നി​ത​ ​സ​ജീ​വ​ൻ,​ ​ഷൈ​നി​ ​സ​ജീ​വ​ൻ​ ​എ​ന്നി​വ​ർ​ ​നേ​തൃ​ത്വം​ ​ന​ൽ​കി.

കൊ​യി​ലാ​ണ്ടി​:​ ​എ​സ്.​എ​ൻ.​ഡി.​പി​ ​യോ​ഗം​ ​കൊ​യി​ലാ​ണ്ടി​ ​യൂ​ണി​യ​ന്റെ​ ​ആ​ഭി​മു​ഖ്യ​ത്തി​ൽ​ ​സ​മാ​ധി​ ​ദി​നം​ ​ആ​ച​രി​ച്ചു.​ ​രാ​വി​ലെ​ ​ഓ​ഫീ​സി​ൽ​ ​ഗു​രു​പൂ​ജ​യും​ ​പ്രാ​ർ​ത്ഥ​ന​യോ​ടും​ ​കൂ​ടി​ ​ആ​രം​ഭി​ച്ചു.​ ​യൂ​ണി​യ​ൻ​ ​സെ​ക്ര​ട്ട​റി​ ​പ​റ​മ്പ​ത്ത് ​ദാ​സ​ൻ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​പ്ര​സി​ഡ​ന്റ് ​കെ.​എം​ ​രാ​ജീ​വ​ൻ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​യോ​ഗം​ ​ഡ​യ​റ​ക്ട​ർ​ ​ബോ​ർ​ഡ് ​അം​ഗം​ ​കെ.​കെ​ ​ശ്രീ​ധ​ര​ൻ​ ​സ്വാ​ഗ​തം​ ​പ​റ​ഞ്ഞു.​ ​യൂ​ണി​യ​ൻ​ ​കൗ​ൺ​സി​ല​ർ​ ​അം​ഗ​ങ്ങ​ളാ​യ​ ​ചോ​യി​ക്കു​ട്ടി.​ ​സു​രേ​ഷ് ​മേ​ലെ​ ​പു​റ​ത്ത്,​ ​പി.​വി​ ​പു​ഷ്പ​രാ​ജ്,​ ​കെ.​വി​ ​സ​ന്തോ​ഷ് ​കു​മാ​ർ,​ ​കു​ഞ്ഞി​കൃ​ഷ്ണ​ൻ,​ ​സ​തീ​ശ​ൻ​ ​കോ​മ​ത്ത് ​ക​ര​ ​എ​ന്നി​വ​ർ​ ​പ്ര​സം​ഗി​ച്ചു.​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​വി.​കെ​ ​സു​രേ​ന്ദ്ര​ൻ​ ​ന​ന്ദി​ ​പ​റ​ഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL