മുക്കം: ചേന്ദമംഗല്ലൂർ ഇസ്‌ലാഹിയ ഹോസ്റ്റൽ പൂർവ വിദ്യാർത്ഥി സംഗമം സി.കെ. കാസിം എം എൽ എ ഉദ്ഘാടനം ചെയ്തു. ഇസ്‌ലാഹിയ അസോസിയേഷൻ അഡ്വൈസറി കൗൺസിൽ ചെയർമാൻ ഒ. അബ്ദുറഹ്മാൻ അദ്ധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്‌ലാമി കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഫൈസൽ പൈങ്ങോട്ടായി ,പി.വി. റഹ്‌മാബി, ഡോ.കൂട്ടിൽ മുഹമ്മദലി, സഫിയ റഷീദ്,ഫാത്തിമ ബന്ന, മുഹമ്മദ് സഫറുള്ള , കെ.വി. മുഹമ്മദ് സക്കീർ, ഫാത്തിമ ബന്ന, കെ.സി അബ്ദുൽ ലത്തീഫ് , പി.കെ. അബ്ദു റസാഖ്, വി.കെ. പി ഇസ്മാഈൽ ഹാജി എന്നിവർ പ്രസംഗിച്ചു. ഇസ്ലാഹിയ ഹോസ്റ്റൽ പൂർവ വിദ്യാർത്ഥി സംഘടന രൂപീകരിച്ചു. ഇസ്‌ലാഹിയ അസോസിയേഷൻ പ്രസിഡന്റ് സുബൈർ കൊടപ്പന സ്വാഗതവും സ്വാഗതസംഘം കൺവീനർ മുഹമ്മദ് നസീം എ.പി നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |