ബേപ്പൂർ : ചാലിയം ഓഷ്യനസ് ബീച്ച് ശുചീകരണവും ബോട്ടിൽ ബൂത്തുകളും സ്ഥാപിച്ചു. ഫറോക്ക് ട്രെയിനിംഗ് കോളേജ് എൻ എസ് എസ് യൂനിറ്റ്, ശുചിത്വ മിഷൻ, ബിസ്‌ലേരി ഇന്റർ നാഷണൽ സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. അഡ്വ. പി. എ. മുഹമ്മദ് റിയാസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഫാറൂഖ് ട്രെയിനിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ. ടി. മുഹമ്മദ് സലീം അദ്ധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് ജില്ലാ കോ ഓർഡിനേറ്റർ ഫസീൽ അഹമ്മദ്, ബിസ്‌ലേരി ഇന്റർനാഷണൽ കേരള സി.എസ്.ആർ. കോ ഓർഡിനേറ്റർ ജോഫിൻ ജോസ്, ശുചിത്വ മിഷൻ ജില്ലാ അസി. കോ ഓർഡിനേറ്റർ സി. കെ. ശരിത്, ഡോ. അസീൽ, അബ്ദുൽ വഹീദ്, എൻ.എസ്.എസ്. വോളണ്ടിയർ സെക്രട്ടറി ഷിയാദ് ഹസ്സൻ, ജുമാന ,അബിൻ വി.ബി,പൂജാ പ്രസൂൺ,എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |