കൊല്ലം: ജില്ലാ അത്‌ലറ്റിക് മീറ്റിന്റെ ആദ്യ ദിനത്തിൽ 48 ഇനങ്ങൾ പൂർത്തിയായപ്പോൾ 107 പോയിന്റുമായി കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാരായ അഞ്ചൽ സെന്റ് ജോൺസ് കോളേജിന്റെ കുതിപ്പ്. 85 പോയിന്റുമായി കാരംകോട് വിമല സെൻട്രൽ സ്കൂളാണ് രണ്ടാം സ്ഥാനത്ത്.
ഇരുപത് മുകളിലുള്ളവരുടെ പുരുഷ വിഭാഗത്തിൽ കൊല്ലം ഫാത്തിമ മാത നാഷണൽ കോളേജാണ് ഒന്നാം സ്ഥാനത്ത്. അഞ്ചൽ സെന്റ് ജോൺസ് കോളേജ് രണ്ടാം സ്ഥാനത്തും. ഇരുപത് മുകളിലുള്ളവരുടെ വനിത വിഭാഗത്തിൽ അഞ്ചൽ സെന്റ് ജോൺസ് കോളേജും കരിക്കോട് ടി.കെ.എം ആർട്സ് കോളേജുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ.
പുരുഷവിഭാഗം ഓവറാളിനായി അമ്പലംകുന്ന് സിദ്ധാർത്ഥ സെൻട്രൽ സ്കൂളും അഞ്ചൽ സെന്റ് ജോൺസ് കോളേജും തമ്മിലാണ് പോരാട്ടം. വനിതവിഭാഗം ഓവറാളിനായി കാരംകോട് വിമല സെൻട്രൽ സ്കൂളും അഞ്ചൽ സെന്റ് ജോൺസ് കോളേജും തമ്മിൽ പൊരിഞ്ഞ പോരാട്ടമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |