SignIn
Kerala Kaumudi Online
Thursday, 24 September 2026 2.20 AM IST

സെമിനാർ സംഘടിപ്പിച്ചു

semi

​​കൊല്ലം: ഗാന്ധി സന്ദേശം ലോക സമാധാനത്തിന് എന്ന ദൗത്യവുമായി ഡെമോക്രാറ്റിക്ക് ഫോറം നന്മ കേരളം പദ്ധതിയുടെ ഭാഗമായി "സ്വത്വ ബോധം -നഷ്ടപ്പെടുന്ന ഭാരതം" എന്ന വിഷയത്തിൽ സെമിനാർ നടത്തി. ഡെമോക്രാറ്റിക്ക് ഫോറം സംസ്ഥാന പ്രസിഡന്റ് കെ.പി. ജോർജ് മുണ്ടയ്ക്കൽ ഉദ്ഘാടനം ചെയ്തു. മൊറാർജി ഫോറം സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് തകിടി കൃഷ്ണൻ നായർ അധ്യക്ഷനായി. ​ഡെമോക്രാറ്റിക്ക് ഫോറം, ഗാന്ധി ഫോറം, മൊറാർജി ഫോറം, പബ്ലിക് ഇന്ററസ്റ്റ് പ്രൊട്ടക്ഷൻ ഫോറം, കോൺഫ്രാക്ക് എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിലാണ് സെമിനാർ സംഘടിപ്പിച്ചത്. ജനറൽ സെക്രട്ടറി എ.കെ.രവീന്ദ്രൻ നായർ സ്വാഗതം ആശംസിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL