SignIn
Kerala Kaumudi Online
Thursday, 24 September 2026 2.20 AM IST

സംസ്ഥാനതല ഉദ്ഘാടനം 28ന്

milk

കൊല്ലം: ക്ഷീര വികസന വകുപ്പിന്റെ ക്ഷീരശ്രീ യൂണിഫൈഡ് സോഫ്ട്‌വെയർ അക്കൗണ്ടിംഗ് മോഡ്യൂളിന്റെ സംസ്ഥാനതല ഉദ്ഘാടനവും ചിറ്റുമല ബ്ലോക്ക് ക്ഷീരകർഷക സംഗമവും 28ന് പെരുമൺ പൗർണമി ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 11ന് പൊതുസമ്മേളനം മന്ത്രി ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്യും. ഉല്ലാസ് കോവൂർ എം.എൽ.എ അദ്ധ്യക്ഷനാകും. മന്ത്രി പി.സി.വിഷ്ണുനാഥ് മികച്ച ക്ഷീരകർഷകരെയും കൊടിക്കുന്നിൽ സുരേഷ് എം.പി കന്നുകാലി പ്രദർശന മത്സര വിജയികളെയും ആദരിക്കും. എൻ.കെ.പ്രേമചന്ദ്രൻ എം.പി മുഖ്യപ്രഭാഷണം നടത്തും. ചിറ്റുമല ബ്ലോക്ക് പഞ്ചായത്തിന്റെയും പനയം, പെരിനാട്, കുണ്ടറ, ഈസ്റ്റ് കല്ലട, മൺറോത്തുരുത്ത്, പേരയം ഗ്രാമപഞ്ചായത്തുകളുടെ സംയുക്ത ക്ഷീരവികസന പദ്ധതികളുടെ ഉദ്ഘാടനവും നടക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL