SignIn
Kerala Kaumudi Online
Wednesday, 23 September 2026 3.55 AM IST

കിഫ്ബിയുടെ കനിവ് കാത്ത് ഇൻഡോർ സ്റ്റേഡിയം

sta

കൊല്ലം: കൊല്ലത്തിന്റെ വലിയ പ്രതീക്ഷയായ കൊല്ലം കന്റോൺമെന്റ് മൈതാനത്തെ ഒളിമ്പ്യൻ സുരേഷ് ബാബു ഇൻഡോർ സ്റ്റേഡിയം നിർമ്മാണം മുന്നോട്ടുപോകാൻ കിഫ്ബി കനിയണം. പരിഷ്കരിച്ച എസ്റ്റിമേറ്റിന് അംഗീകാരം ലഭിക്കാത്തതിനാൽ കെട്ടിട നിർമ്മാണത്തിന്റെ അവസാനഘട്ട പ്രവൃത്തികൾ കഴിഞ്ഞ ജൂൺ മുതൽ കരാർ കമ്പനി നിറുത്തിവച്ചിരിക്കുകയാണ്.

നിർവഹണ ഏജൻസിയായ കിറ്റ്കോ പരിഷ്കരിച്ച എസ്റ്റിമേറ്റ് അംഗീകാരത്തിനായി ആറുമാസം മുമ്പ് സ്പോർട്സ് വകുപ്പിന് സമർപ്പിച്ചെങ്കിലും സാങ്കേതികാനുമതി നൽകുന്നതിനുള്ള സമിതി നിലവിലില്ലാത്തതിനാൽ ഇതുവരെ അംഗീകാരം ലഭിച്ചിട്ടില്ല. പരിഷ്കരിച്ച എസ്റ്റിമേറ്റിന് അനുമതി ലഭിക്കാതെ നിർമ്മാണം മുന്നോട്ടുകൊണ്ടുപോയാൽ പണം ലഭിക്കില്ലെന്ന അശങ്ക കാരണമാണ് കരാർ കമ്പനി നിർമ്മാണം നിറുത്തിവച്ചത്.

ഫാൾസ് സീലിംഗ്, സ്റ്റേഡിയത്തിന് ചുറ്റും ടൈൽ പാകൽ എന്നിവയ്ക്ക് പുറമേ മിനുക്കുപണികളും മാത്രമാണ് കെട്ടിട നിർമ്മാണ കരാറിൽ ബാക്കിയുള്ളത്.

പരിഷ്കരിച്ച എസ്റ്റിമേറ്റ് ഫയലിൽ

 നിർമ്മാണം അന്തിമഘട്ടത്തിലെത്തിയ കെട്ടിടത്തിന്റെ പരിഷ്കരിച്ച എസ്റ്റിമേറ്റും തറയിൽ പാകാനുള്ള മേപ്പിൾ തടിയുടെ കരാറും കിഫ്ബി അംഗീകരിച്ചാലേ ശേഷിക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകാനാകൂ

മേപ്പിൾ തടിയുടെ കരാർ ഒപ്പിടുന്നതിന് മുമ്പ് വരെയുള്ള നടപടികൾ നിർവഹണ ഏജൻസിയായ കിറ്റ്കോ പൂർത്തിയാക്കി

 കിഫ്ബിയിലെ സാങ്കേതിക തടസം കാരണം കരാറൊടിപ്പുന്നതിനായി ടെണ്ടർ രേഖകൾ സമർപ്പിക്കാൻ കഴിഞ്ഞിട്ടില്ല

 കിഫ്ബി പദ്ധതികൾ മുന്നോട്ടുകൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട സർക്കാർ തീരുമാനം വന്ന ശേഷമേ ടെണ്ടർ രേഖകൾ കിഫ്ബി സ്വീകരിക്കാൻ സാദ്ധ്യതയുള്ളു

മേപ്പിൾ തടി കരാറും കുരുക്കിൽ

വിദേശത്ത് നിന്നാണ് മേപ്പിൾ തടി ഇറക്കുമതി ചെയ്യേണ്ടത്. പശ്ചിമേഷ്യൻ യുദ്ധം തുടരുന്നതിനാൽ കരാർ ഉറപ്പിച്ചാലും തടി എത്തുന്നത് വൈകാൻ സാദ്ധ്യതയുണ്ട്.

എസ്റ്റിമേറ്റ് തുക

₹ 1.20 കോടി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL