
ചാത്തന്നൂർ: ജില്ലാ ജൂനിയർ കബഡി ചാമ്പ്യൻഷിപ്പ് മത്സരങ്ങൾ 23ന് പാരിപ്പള്ളി ഉദയ കബഡി ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കും. 2006 നവംബർ 4ന് ശേഷം ജനിച്ച ആൺകുട്ടികൾക്കും 2006 നവംബർ 29ന് ശേഷം ജനിച്ച പെൺകുട്ടികൾക്കും മത്സരങ്ങളിൽ പങ്കെടുക്കാം. ചേർത്തലയിൽ നടക്കുന്ന സംസ്ഥാന കബഡി ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ജില്ലാ ടീമിനെ ഈ മത്സരങ്ങളിൽ നിന്ന് തിരഞ്ഞെടുക്കും. രാവിലെ 11 മുതൽ മത്സരങ്ങൾ ആരംഭിക്കുമെന്ന് കബഡി അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ. വിജയകുമാർ അറിയിച്ചു. വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റുമായി ഹാജരാകണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |