
ക്ലാപ്പന: കരുനാഗപ്പള്ളിയിൽ 27, 28 തീയതികളിൽ നടക്കുന്ന സി.ഐ.ടി.യു ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ഫുട്ബാൾ മത്സരം സംഘടിപ്പിച്ചു. വള്ളിക്കാവ് ടർഫിൽ നടന്ന മത്സരം സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.മനോഹരൻ ഉദ്ഘാടനം ചെയ്തു. സി.പി.എം ഏരിയാ സെക്രട്ടറി എ.അനിരുദ്ധൻ, സി.ഐ.ടി.യു ഏരിയാ സെക്രട്ടറി ബി.എ.ബ്രിജിത്ത്, ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ അബാദ് ഫാഷ, കെ.എസ്.ആര്യ പ്രസാദ്, ബി.കെ.ഹാഷിം, എസ്.സന്ദീപ് ലാൽ, ഷാഹിർ ഷാജി തുടങ്ങിയവർ നേതൃത്വം നൽകി. വെള്ളനാതുരുത്ത് ഫ്രീഡം ഫുട്ബാൾ ക്ലബ് ഒന്നാം സ്ഥാനം നേടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |