കൊല്ലം: ജില്ലയിൽ പനി വ്യാപിക്കുന്നതിനിടയിൽ എച്ച്.വൺ എൻ.വൺ ബാധിച്ച് വൃദ്ധൻ മരിച്ചു. കൊറ്റങ്കര സ്വദേശിയായ 72 കാരനാണ് മരിച്ചത്. കഴിഞ്ഞ മാസം 29നായിരുന്നു മരണം സംഭവിച്ചത്. എന്നാൽ പരിശോധനാ ഫലം ഇപ്പോൾ പുറത്തുവന്നതോടെയാണ് മരണകാരണം സ്ഥിരീകരിച്ചത്.
ആരോഗ്യവകുപ്പിന്റെ കണക്ക് പ്രകാരം ജില്ലയിൽ ഈ മാസം 7 വരെയുള്ള ദിവസങ്ങളിൽ പനിയും അനുബന്ധ രോഗങ്ങളും ബാധിച്ച് 4130 പേരാണ് ചികിത്സ തേടിയത്. 189 കിടത്തി ചികിത്സ തേടി. ഈർപ്പമുള്ള കാലാവസ്ഥയായതിനാൽ വൈറസ് പനികൾ വേഗത്തിൽ പടരും. എച്ച്.വൺ എൻ.വണ്ണിന്റെ ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് അടിയന്തരമായി ചികിത്സ തേടണം.
ലക്ഷണം
പെട്ടെന്നുണ്ടാകുന്ന ശക്തമായ പനി
കടുത്ത ശരീരവേദനയും സന്ധിവേദനയും
വിട്ടുമാറാത്ത വരണ്ട ചുമയും തൊണ്ടവേദനയും
അങ്ങേയറ്റത്തെ ക്ഷീണവും തളർച്ചയും
തലവേദന
ചിലരിൽ ശ്വാസതടസവും നെഞ്ചുവേദനയും അനുഭവപ്പെടാം (പ്രായമായവരിലും മറ്റ് രോഗങ്ങളുള്ളവരിലും)
ഈ മാസം
ഡെങ്കിപ്പനി-63
എലിപ്പനി-8
ഇൻഫ്ലുവൻസ-12
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |