
കൊല്ലം: ഗവ. മെഡിക്കൽ കോളേജ് കൊല്ലം പാത്തോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ 97-ാമത് ഐ.എ.പി.എം കോൺഫറൻസ് സി.കേശവൻ മെമ്മോറിയൽ ടൗൺ ഹാളിൽ സംഘടിപ്പിച്ചു. ഡയറക്ടർ ഒഫ് മെഡിക്കൽ എഡ്യുക്കേഷൻ ഡോ. കെ.വി.വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. ഐ.എ.പി.എം കേരള ചാപ്ടർ പ്രസിഡന്റ് ഡോ. കവിത രവി അദ്ധ്യക്ഷയായി. പാത്തോളജി വിഭാഗം മേധാവി ഡോ.രമ പ്രിയദർശിനി, സംഘാടക സെക്രട്ടറി ഡോ.സുഷ്മ എന്നിവർ സംസാരിച്ചു. ഡോ. അൽത്താഫ്.എസ്.അലി പ്രഭാഷണം നടത്തി. ഡോ. സി.എസ്.ബിന്ദു സെമിനാർ നടത്തി. ഡോ. വിവേക് ജോർജ് മോഡറേറ്റ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |