SignIn
Kerala Kaumudi Online
Sunday, 09 August 2026 3.28 AM IST

ജ​ന​ദ്രോ​ഹ നീ​ക്കം ഉ​പേ​ക്ഷി​ക്കണം

pen

കൊ​ല്ലം: പെൻ​ഷൻ വി​ത​ര​ണം പൂർണ​മാ​യും ബാ​ങ്ക് അ​ക്കൗ​ണ്ടു​കൾ വ​ഴി​യാ​ക്കാൻ തീ​രു​മാ​നി​ച്ച യു.ഡി.എ​ഫ് സർ​ക്കാ​രിന്റെ ന​ട​പ​ടി ജ​ന​ദ്രോ​ഹ​പ​ര​മാണെന്ന് സി.​പി.എം ജി​ല്ലാ സെ​ക്ര​ട്ട​റി എ​സ്.സു​ദേ​വൻ ആ​രോ​പി​ച്ചു. കേ​ന്ദ്ര നിർ​ദ്ദേ​ശ​പ്ര​കാ​ര​മാ​ണ് മാ​റ്റ​മെ​ന്ന് ധ​ന​മ​ന്ത്രി കൂ​ടി​യാ​യ മു​ഖ്യ​മ​ന്ത്രി പ​റ​യു​ന്ന​ത് ക​ള​വാ​ണ്. ജ​ന​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ച്ച്, വർ​ഷ​ങ്ങ​ളാ​യി കാ​ര്യ​ക്ഷ​മ​മാ​യി ന​ട​ന്നു​വ​രു​ന്ന പെൻ​ഷൻ വി​ത​ര​ണം അ​ട്ടി​മ​റി​ക്കാ​നാ​ണ് സർ​ക്കാർ ശ്ര​മി​ക്കു​ന്ന​ത്. 80 വ​യ​സി​ന് മു​ക​ളിൽ പ്രാ​യ​മു​ള്ളവരെ ബാ​ങ്കിൽ ക്യൂ​ നിറുത്തുന്നത് അ​നു​ക​മ്പ​യി​ല്ലാ​ത്ത ന​ട​പ​ടി​യാ​ണ്. ഉ​ത്ത​ര​വ് യു.ഡി.എ​ഫ് സർ​ക്കാർ അ​ടി​യ​ന്ത​ര​മാ​യി പിൻ​വ​ലി​ക്ക​ണം. അ​ല്ലാ​ത്ത​പ​ക്ഷം ശ​ക്ത​മാ​യ ബ​ഹു​ജ​ന പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് എ​സ്.സു​ദേ​വൻ അ​റി​യി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL