SignIn
Kerala Kaumudi Online
Thursday, 24 September 2026 3.25 AM IST

അൽഷിമേഴ്സ് ദിനാചരണം

alshimers

കാഞ്ഞങ്ങാട് :ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി കാസർകോട്,താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി,ഹോസ്ദുർഗ് ജനമൈത്രി പോലീസ് സീനിയർ സിറ്റിസൺ ഫോറം കാഞ്ഞങ്ങാട് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ലോക അൽഷിമേഴ്‌സ് ദിനാചരണം നടത്തി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ അഡീഷണൽ ജില്ലാ ജഡ്ജു താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി ചെയർമാനുമായ പി.എം.സുരേഷ് ഉദ്ഘാടനം ചെയ്തു. കെ.എസ്‌.സി എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു ഡോ.കെ റഹ്മത്തുള്ള ക്ലാസെടുത്തു.ബി.പരമേശ്വരൻ,​അനീഷ് കോളിറ്റി, കെ,​അമ്പാടി എന്നിവർ സംസാരിച്ചു. ഹൊസ്ദുർഗ് എ,​എസ്,​ഐ പ്രദീപൻ കോതൊളി സ്വാഗതവും പി.എൽ. വി.സി ബിന്ദു നന്ദിയും പറഞ്ഞു. ജനമൈത്രി പൊലീസ് വളണ്ടിയേഴ്സിനെയും 2026 അദ്ധ്യാപക അവാർഡ് നേടിയ സിദ്ദിഖ് തുടങ്ങിയവരെ ആദരിച്ചു. വിവിധ കലാപരിപാടികളും ഇതോടനുബന്ധിച്ച് അരങ്ങേറി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL