പഴയങ്ങാടി: ചെറുകിട വ്യാപാര മേഖലയെ തകർക്കുന്ന നിലപാടുകളിൽ നിന്ന് കേന്ദ്ര, സംസ്ഥാന സർക്കാറുകൾ പിന്മാറണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് ദേവസ്യ മേച്ചേരി. സമിതി പഴയങ്ങാടി മേഖല സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മേഖല പ്രസിഡന്റ് ഇ.പി പ്രമോദ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി പി. ബാഷിത്ത് മുഖ്യപ്രഭാഷണം നടത്തി. ഏഷ്യ കിക്ക് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണമേഡൽ നേടിയ മുഹമ്മദ് മൊഷാദിനെ ആദരിച്ചു. ജില്ലാ ട്രഷറർ എം.പി തിലകൻ, ജില്ലാ വൈസ് പ്രസിഡന്റ് പി.വി അബ്ദുള്ള, സി.എ സലാം, സി. മൻസൂർ ഹാജി തുടങ്ങിയവർ പ്രസംഗിച്ചു. പുതിയമേഖല ഭാരവാഹികളായി ഇ.പി പ്രമോദ് (പ്രസിഡന്റ്), സി.എ സലാം (ജനറൽ സെക്രട്ടറി), സി, മൻസൂർ ഹാജി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |