
ചെറുവത്തുർ: കേരള കർഷക സംഘം കാസർകോട് ജില്ല സമ്മേളനം 12,13 തീയ്യതികളിൽ ചെറുവത്തൂർ തിമിരി ബേങ്ക് ഓഡിറ്റോയത്തിൽ നടക്കും. സമ്മേളനത്തിന്റെ പ്രചരണാർത്ഥം ചെറുവത്തുരിൽ വിളംബര ഘോഷയാത്ര നടത്തി. വാദ്യമേളവും മുത്തുക്കുടയും കൊഴുപ്പേകി. സ്ത്രീകളടക്കം ഘോഷയാത്രയിൽ പങ്കെടുത്തു. ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന യോഗത്തിൽ സംഘാടക സമിതി ചെയർമാൻ മാധവൻ മണിയറ അദ്ധ്യക്ഷത വഹിച്ചു. കർഷക സംഘം ജില്ലാ സെക്രട്ടറി പി.ജനാർദ്ദനനൻ, സി.പി.എം ചെറുവത്തൂർ ഏരിയ സെക്രട്ടറി കെ.ബാലകൃഷ്ണൻ, എം.രാജീവൻ ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. നാരായണൻ, ടി.പി.കുഞ്ഞബ്ദുള്ള, പി.പത്മിനി. സി ടി.ശ്രീലത ,കെ.രമണി, കെ.പി.ജനാർദ്ദനൻ, കൃഷ്ണൻ പത്താനത്ത് ,കെ.കെ.ചന്ദ്രൻ. ,പവിത്രൻ കൊടക്കൽ. കെ.വീരമണി, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.രാജു, എം.സുമേഷ്, ജില്ലാ പഞ്ചായത്ത് മെമ്പർ ഡോ.സെറീനാ സലാം എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |