
കാഞ്ഞങ്ങാട്: ക്ഷേമപെൻഷൻ വിതരണത്തിൽ നിന്ന് സഹകരണ സ്ഥാപനങ്ങൾ യു.ഡി.എഫ് സർക്കാരിന്റെ നിലപാടിൽ പ്രതിഷേധിച്ച് കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ(സി.ഐ.ടിയു) കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി പ്രതിഷേധമാർച്ചും പൊതുയോഗവും നടത്തി. കാഞ്ഞങ്ങാട് നഗരത്തിൽ നടത്തിയ പ്രതിഷേധയോഗം യൂണിയൻ ജില്ലാ സെക്രട്ടറി കെ.വി.വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് എ.വി.സഞ്ജയൻ അദ്ധ്യക്ഷത വഹിച്ചു. കെ.വി.തങ്കമണി, സി വിജയൻ, എം.ജ്യോതിബസു, എ.കെ.ലക്ഷ്മണൻ, കെ.ജയകല എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി എം.മനോജ്കുമാർ സ്വാഗതം പറഞ്ഞു. ഉദുമയിൽ നടന്ന പ്രതിഷേധ യോഗം കോ ഓപ്പറേറ്റീവ് എംപ്ലോയിസ് യൂണിയൻ ഏരിയാ പ്രസിഡന്റ് വി.ആർ.ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. ഹരി വില്ലാരംപതി അദ്ധ്യക്ഷത വഹിച്ചു.വി.രാജേന്ദ്രൻ സ്വാഗതം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |