കോഴിക്കോട്: കൊയിലാണ്ടി വെങ്ങളം കാട്ടിലപ്പീടികയിൽ ലോറിയിൽ നിന്ന് ഇറക്കുന്നതിനിടെ മാർബിൾ ദേഹത്തേയ്ക്ക് വീണ് തൊഴിലാളിയ്ക്ക് ദാരുണാന്ത്യം. വാകയാട് സ്വദേശി ഷിബി (42) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മന്നങ്കാവ് സ്വദേശി ഷെറിൻ ലാലിന് (34) ഗുരുതരമായി പരിക്കേറ്റു. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി പതിനൊന്നരയോടെയായിരുന്നു അപകടം. പുതിയതായി നിർമ്മിക്കുന്ന വീട്ടിലേയ്ക്ക് മാർബിൾ ഇറക്കുന്നതിനിടെ ഇരുവരുടെയും ദേഹത്തേയ്ക്ക് മാർബിൽ പാളികൾ വീഴുകയായിരുന്നു. അപകടത്തിൽ മരിച്ച ഷിബിയുടെ മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേയ്ക്ക് മാറ്റി.
A 42-year-old worker, Shibi, a native of Vakayad, died tragically after marble slabs fell on him while they were being unloaded from a lorry at Kattilapeedika, Vengalam, in Koyilandy, Kozhikode.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |