പുനലൂർ: മൊബൈൽ നെറ്റ്വർക്ക് ഇല്ലാത്ത വനമേഖലയിൽ മരം വീണ് പാത തടസപ്പെട്ടതിനെ തുടർന്ന് കെ.എസ്.ആർ.ടി.സി യാത്രക്കാർ നാല് മണിക്കൂറോളം കാട്ടിനുള്ളിൽ കുടുങ്ങി. വന്യമൃഗങ്ങളുടെ ശല്യമുള്ള അച്ചൻകോവിൽ പാതയിൽ കോട്ടക്കയം ഭാഗത്താണ് സംഭവം. കൊല്ലം പുനലൂർ അച്ചൻകോവിൽ പാതയിൽ വനത്തിലുണ്ടായിരുന്ന വലിയ മരങ്ങൾ കടപുഴകി 11 കെ.വി ലൈനിന് മുകളിലേക്ക് വീഴുകയായിരുന്നു.
ഇതോടെ റോഡ് ഗതാഗതവും വൈദ്യുതി ബന്ധവും പൂർണമായി നിലച്ചു. പുലിയും ആനയും കരടിയും ഇറങ്ങുന്ന ഈ വനമേഖലയിൽ വച്ച് മൊബൈൽ സിഗ്നലുകൾ പോലും ലഭിക്കാതായതോടെ ബസുകളിലെ യാത്രക്കാർ കടുത്ത പരിഭ്രാന്തിയിലായി.
അപകടവിവരം പുറംലോകമോ വനം വകുപ്പോ കെ.എസ്.ഇ.ബി അധികൃതരോ അറിഞ്ഞിരുന്നില്ല. ഒടുവിൽ അതുവഴിയെത്തിയ ഒരു ഇരുചക്ര വാഹനയാത്രക്കാരൻ ജീവൻ പണയംവെച്ച് കാട്ടുപാതയിലൂടെ സഞ്ചരിച്ച് വനപാലകരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് അധികൃതരെത്തി റോഡിലേക്ക് വീണ മരങ്ങൾ മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചതോടെയാണ് യാത്രക്കാർക്ക് ആശ്വാസമായത്.
KSRTC passengers were stranded for nearly four hours inside a forest after a fallen tree blocked the road on the Kollam–Punalur–Achankovil route. The incident occurred near Kottakkayam in an area known for frequent wildlife activity and poor mobile network coverage.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |