SignIn
Kerala Kaumudi Online
Wednesday, 05 August 2026 11.45 AM IST

'കള്ളൻ വിജയൻ' ലേഖനം കടുത്ത നടപടിക്ക് സി.പി.എം

1

തിരുവനന്തപുരം: 'കള്ളൻ വിജയൻ' ലേഖനത്തിൽ ദേശാഭിമാനിയിൽ കടുത്ത നടപടിക്ക് സി.പി.എം നേതൃത്വം നിർദ്ദേശം നൽകിയതായി സൂചന. വാരാന്തപ്പതിപ്പ് എഡിറ്ററായിരുന്ന കെ.ആർ.അജയനോട് രാജി വയ്ക്കാനോ അവധിയിൽ പോകാനോ ദേശാഭിമാനി ചീഫ് എഡിറ്റർ ദിനേശൻ പുത്തലത്ത് നിർദ്ദേശം നൽകിയെന്നാണ് വിവരം. വിവാദത്തിന് പിന്നാലെ അജയനെ വാരാന്തപ്പതിപ്പ് എഡിറ്റർ സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു. പിന്നീട് ചേർന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ റസിഡന്റ് എഡിറ്റർ എം.സ്വരാജ് വിശദീകരണം നൽകി. വാരാന്തപതിപ്പ് എഡിറ്റർ സ്ഥാനത്തു നിന്നും നീക്കിയത് ഉചിതമാണെന്ന് വിലയിരുത്തി. പിന്നീടാണ് കടുത്ത നടപടിയെടുക്കാൻ നിർദ്ദേശം നൽകിയത്. വി.എസ് അച്യുതാനന്ദന്റെ ഒന്നാം ചരമവാർഷിക ദിനത്തിൽ അനാവശ്യ വിവാദമുണ്ടാക്കിയതും വി.എസിനെക്കുറിച്ചുള്ള വാരാന്തപ്പതിപ്പ് ഞായറാഴ്ച മുടങ്ങിയതും അംഗീകരിക്കാനാവില്ലെണ് നേതൃത്വത്തിന്റെ നിലപാട്.

പത്രത്തിന്റെ കമ്പ്യൂട്ടർ വിഭാഗം മേധാവി, അജയൻ ഉപയോഗിച്ച കമ്പ്യൂട്ടറടക്കം പരിശോധിച്ച ശേഷമാണ് കടുത്ത നടപടി. പുല്ലംപാറയിലെ നാടക പ്രവര്‍ത്തകന്‍ കള്ളന്‍ വിജയനെ കുറിച്ചുള്ള ലേഖനത്തിന്റെ തലക്കെട്ടിനെ കുറിച്ച് വലിയ തര്‍ക്കം എഡിറ്റോറിയല്‍ ബോര്‍ഡിലുണ്ടായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CPM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA