SignIn
Kerala Kaumudi Online
Monday, 21 September 2026 2.16 PM IST

തെളിവ് നശിപ്പിച്ചു? ആന്റോ അഗസ്റ്റിന്റെ വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്‌തു, ഡിവിആർ എടുത്തുമാറ്റിയ നിലയിലെന്ന് എക്‌സൈസ്

READ ENGLISH VERSION
anto-augustine
ആന്റോ അഗസ്റ്റിൻ, വാഴവറ്റയിലെ വീട്ടിൽ പൊലീസ് റെയ്‌ഡിനെത്തിയപ്പോൾ

കൽപ്പറ്റ: അബ്‌കാരി കേസിൽ അറസ്റ്റിലായ റിപ്പോർട്ടർ ചാനൽ എംഡി ആന്റോ അഗസ്റ്റിന്റെ വയനാട് വാഴവറ്റയിലെ വീട്ടിലെ സിസിടിവി ക്യാമറ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്‌തതായി എക്‌സൈസ് കണ്ടെത്തൽ. വീട്ടിലെ 22 ക്യാമറകളിലെയും ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യപ്പെട്ട നിലയിലാണെന്ന് എക്‌സൈസ് പറഞ്ഞു. ദൃശ്യങ്ങളടങ്ങിയ ഡിവിആർ എടുത്തുമാറ്റിയ നിലയിലാണ്. ആന്റോ അഗസ്റ്റിനെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് കണ്ടെത്തൽ.

തെളിവ് നശിപ്പിക്കാനാണ് ഡിവിആർ എടുത്തുമാറ്റിയതെന്നാണ് സംശയം. ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ നാളെ കോടതി പരിഗണിക്കും. ഈ സമയത്ത് പ്രോസിക്യൂഷൻ ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയേക്കും. അളവിൽ കൂടുതൽ മദ്യം സൂക്ഷിച്ച കേസിൽ അറസ്റ്റിലായ ആന്റോ അഗസ്റ്റിനെ ചോദ്യംചെയ്യാനും തെളിവെടുപ്പിനുമായി 24 മണിക്കൂർ കസ്റ്റഡി സമയമാണ് ബത്തേരി കോടതി അനുവദിച്ചത്.

വാഴവറ്റയിലെ വീട് തന്റെ പേരിൽ അല്ലെന്നും വീട്ടിലുണ്ടായിരുന്ന മദ്യത്തെക്കുറിച്ച് അറിയില്ലെന്നും ആന്റോ ചോദ്യംചെയ്യലിൽ ആവർത്തിച്ചു. ബാങ്ക് ജപ്‌തി ചെയ്‌ത വീട് സർഫാസി നിയമപ്രകാരം ഭാര്യാമാതാവ് ലില്ലി ലേലത്തിൽ വാങ്ങുകയായിരുന്നു. താൻ മദ്യപിക്കുന്ന ആളല്ലെന്നും പിടിച്ചെടുത്ത മദ്യത്തെക്കുറിച്ച് അറിയില്ലെന്നും ആന്റോ പറഞ്ഞു.

ഇതിനിടെ, വാഴവറ്റയിലെ വീട് അനധികൃത നിർമാണമാണെന്ന് കണ്ടെത്തി പഞ്ചായത്ത് നൽകിയ സ്റ്റോപ്പ് മെമ്മോയും പുറത്തുവന്നു. ജിഎസ്‌ടി വകുപ്പിന് ആന്റോ അഗസ്റ്റിൻ നൽകിയ മേൽവിലാസം വാഴവറ്റയിലെ വീടിന്റേതാണെന്ന് വ്യക്തമാക്കുന്ന രേഖയും പുറത്തുവന്നിട്ടുണ്ട്. പഞ്ചായത്ത് രേഖകളിലും കെഎസ്‌ഇബി കണക്ഷൻ ഉൾപ്പെടെയുള്ള മറ്റ് രേഖകളിലെല്ലാം വീട് ആന്റോയുടെ പേരിലാണ്. വീടിന്റെ ഉടമസ്ഥാവകാശം മാറിയെന്ന് തെളിയിക്കാൻ എസ്‌ബിഐയുടെ സെയിൽസ് സർട്ടിഫിക്കറ്റ് മാത്രം മതിയാകില്ലെന്നാണ് എക്‌സൈസ് പറയുന്നത്.

English Summary

Excise officials found that CCTV footage from all 22 cameras at Anto Augustine’s Wayanad residence had been deleted and the DVR removed. The discovery was made during evidence collection. Officials suspect possible evidence destruction. Augustine, arrested in a liquor possession case, has denied knowledge of the alcohol found at the house.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ANTO AUGUSTINE CASE, WAYANAD CCTV FOOTAGE, EXCISE INVESTIGATION KERALA, REPORTER CHANNEL MD, ANTO AUGUSTINE HOUSE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA