SignIn
Kerala Kaumudi Online
Monday, 21 September 2026 2.16 PM IST

പ്രിയ‌ദർശിനിയിൽ നാളെ യാത്ര മാത്രമല്ല സാരിയും ഫ്രീ; പദ്ധതിയുടെ നൂറാംദിനം ആഘോഷമാക്കാൻ കെഎസ്ആർടിസി

READ ENGLISH VERSION

ksrtc
എഐ ചിത്രം,​ Source: KSRTC FB Page

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ പ്രിയദർശിനി പദ്ധതി ആരംഭിച്ചിട്ട് 100 ദിവസം പൂ‌ർത്തിയാകുന്നതിന്റെ ഭാഗമായി നാളെ സംസ്ഥാനത്തെ എല്ലാ ഡിപ്പോകളിലും സാരി വിതരണം സംഘടിപ്പിക്കുന്നു. രാവിലെ 10 മണിക്ക് തിരുവനന്തപുരം തമ്പാനൂർ കെഎസ്ആർടിസി ടെർമിനലിൽ നടക്കുന്ന ഔദ്യോഗിക ചടങ്ങിൽ മന്ത്രി സി.പി ജോൺ സാരി വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിക്കും.


പദ്ധതിയുടെ ഭാഗമായി വനിതാ ജീവനക്കാർക്കും യാത്രക്കാരുമായി ബന്ധപ്പെട്ട സേവന മേഖലകളിൽ പ്രവർത്തിക്കുന്ന വനിതകൾക്കുമാണ് സാരി വിതരണം ചെയ്യുന്നത്. 'പ്രിയദർശിനി' പദ്ധതി വളരെ മികച്ച രീതിയിലാണ് മുന്നോട്ടുപോകുന്നതെന്ന് മന്ത്രി സി.പി ജോൺ വ്യക്തമാക്കി. നിലവിൽ ഓർഡിനറി ബസുകളിൽ മാത്രമാണ് ഈ പദ്ധതി വിജയകരമായി നടപ്പാക്കിവരുന്നത്. വരുന്ന ദിവസങ്ങളിലും ഇതേ രീതിയിൽ തന്നെ പദ്ധതി മുന്നോട്ടു കൊണ്ടുപോകാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

English Summary

KSRTC will distribute saris at all its depots tomorrow to mark 100 days of the Priyadarshini project. Minister C.P. John will inaugurate the distribution ceremony at the Thampanoor KSRTC Terminal in Thiruvananthapuram at 10 AM. Saris are for female employees and women in customer service roles. The project is currently successful in ordinary buses.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PRIYADARSHINI BUS, KSRTC KERALA, FREE SAREE, PRIYADARSHINI SCHEME, KSRTC WOMEN SCHEME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA