കൊച്ചി: ശബരിമല, ഗുരുവായൂർ ക്ഷേത്രങ്ങൾ തിരുപ്പതി മോഡലാക്കി മാറ്റുമെന്നും ഇതിനായി ആയിരം കോടി രൂപ വേണമെങ്കിലും ചെലവാക്കുമെന്നും മുഖ്യമന്ത്രി വി ഡി സതീശൻ. അഖില ഭാരത അയ്യപ്പ സേവാസംഘം പറവൂർ യൂണിയൻ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ശബരിമല, ഗുരുവായൂർ ക്ഷേത്രങ്ങളെ ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നും തീർത്ഥാടകർ എത്തുന്ന കേന്ദ്രങ്ങളാക്കി മാറ്റും. തിരുപ്പതിയിൽ ഇതിന് നേതൃത്വം നൽകിയ ആർക്കിടെക്‌ട് ഉൾപ്പെടെയുള്ളവരോട് ശബരിമലയും ഗുരുവായൂരും സന്ദർശിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ശബരിമല സീസൺ കഴിഞ്ഞാൽ അതിനുള്ള നടപടികൾ ആരംഭിക്കും. തെലങ്കാന സർക്കാരിനെക്കൂടി ഇതുമായി ബന്ധപ്പെടുത്തും. ഈ വർഷം ഏറ്റവും നല്ല രീതിയിലുള്ള തീർത്ഥാടന കാലമായിരിക്കും ഉണ്ടാവുക. അതിനായി ദേവസ്വം ബോർഡുമായി സഹകരിച്ചാണ് സർക്കാർ മുന്നോട്ട് പോകുന്നത്.
ശബരിമല സീസണുമായി ബന്ധപ്പെട്ട് സർക്കാരിന്റെ ഭാഗത്തുനിന്ന് ചെയ്യേണ്ടതെല്ലാം നേരത്തെതന്നെ ചെയ്തിട്ടുണ്ട്. റോഡുകളുടെ നിർമാണവുമായി ബന്ധപ്പെട്ട കാര്യങ്ങളും വേഗത്തിൽ പൂർത്തിയാക്കും. ഈ മാസമാദ്യം തിരുവനന്തപുരത്ത് ബന്ധപ്പെട്ടവരുടെ യോഗം ചേർന്നിരുന്നു. ഒക്‌ടോബർ ആദ്യം പമ്പയിൽ വിപുലമായ യോഗം വിളിച്ചിട്ടുണ്ട്'- മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം, കന്നിമാസപൂജകൾക്കായി നട തുറന്ന ശബരിമലയിൽ അരവണയ്ക്കും അപ്പത്തിനും കടുത്ത ക്ഷാമം നേരിടുകയാണ്. ഒരാൾക്ക് ഒരു ടിൻ അരവണ വീതമാണ് നൽകിയത്. നട അടയ്ക്കുന്ന ഇന്ന് കൂടുതൽ തീർത്ഥാടകർ എത്തിയാൽ ഒരു ടിൻപാേലും നൽകാൻ കഴിയാതെ വന്നേക്കുമെന്ന് അധികൃതർ പറയുന്നു. സംഭവത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാറിനെ ഫോണിൽ വിളിച്ച് ദേവസ്വം മന്ത്രി കെ മുരളീധരൻ അതൃപ്തി അറിയിച്ചു.
Kerala Chief Minister V. D. Satheesan said the government plans to develop Sabarimala and Guruvayur temples into global pilgrimage destinations modeled on Tirupati. He said up to ₹1,000 crore could be spent and that experts involved in Tirupati’s development would be consulted. നടപടികൾ will begin after this year’s Sabarimala season, with support from the Devaswom Board.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |