SignIn
Kerala Kaumudi Online
Monday, 21 September 2026 2.16 PM IST

'ഷാജി ഒരർത്ഥത്തിൽ സർക്കാരിന്റെ പണം ലാഭിച്ചതല്ലേ', കാർ വിവാദത്തിൽ വിചിത്ര ന്യായീകരണവുമായി സണ്ണി ജോസഫ്

km-shaji
കെ എം ഷാജി, സണ്ണി ജോസഫ്

തിരുവനന്തപുരം: സ്വകാര്യ വ്യക്തിയുടെ റേഞ്ച് റോവർ കാർ മന്ത്രി കെ എം ഷാജി ഉപയോഗിച്ച വിഷയത്തിൽ വിചിത്ര ന്യായീകരണവുമായി മന്ത്രി സണ്ണി ജോസഫ്. സർക്കാർ വാഹനം ഉപയോഗിച്ചാൽ അതിന് ഡീസലടിക്കണം, റിപ്പയർ ചെയ്യണം, അതിന്റെ ടയർ മാറണം, ഡ്രൈവർക്ക് പണം കൊടുക്കണം. ഷാജി ഒരർത്ഥത്തിൽ സർക്കാരിന്റെ പൈസ ലാഭിക്കുകയായിരുന്നുവെന്നാണ് സണ്ണി ജോസഫ് പറഞ്ഞു.

പ്രതികരിച്ച് കെ എം ഷാജി

വിവാദത്തിൽ കെ എം ഷാജി ഇന്നലെ ഫേസ്ബുക്കിലൂടെ പ്രതികരിച്ചിരുന്നു. താൻ മന്ത്രിയായശേഷം ഉപയോഗിച്ചുതുടങ്ങിയതല്ല. ഒരു അധികാരസ്ഥാനത്തും ഇല്ലാതിരുന്ന കഴിഞ്ഞ അഞ്ചു വർഷത്തിനിടെ പലതവണ ഇതേകാർ ഉപയോഗിച്ചിട്ടുണ്ട്. സുഹൃത്തുക്കളുടെ വാഹനം നടപടിക്രമം പാലിച്ച് ഉപയോഗിക്കുന്നതിൽ തെറ്റില്ല.

നല്ല വാഹനങ്ങൾ വീട്ടിൽ പൂട്ടിവച്ചിരിക്കുന്ന സുഹൃത്തുക്കളോട്, റേഞ്ച് റോവർ ഉടമ 'യാക്കൂബ്ക്കയെപ്പോലെ പ്രശസ്‌തനാകണമെങ്കിൽ വണ്ടി തരൂ, അനുമതി വാങ്ങി ഉപയോഗിച്ചോളാം' എന്നും മന്ത്രി കുറിച്ചു. സൗഹൃദത്തിന്റെ പേരിൽ ആരെങ്കിലും ഭരണസംവിധാനത്തിൽ നിന്ന് അവിഹിതനേട്ടം ഉണ്ടാക്കുന്നുണ്ടോ എന്നാണ് മാദ്ധ്യമങ്ങൾ അന്വേഷിക്കേണ്ടതെന്നും താൻ അത്തരത്തിൽ എന്തെങ്കിലും ചെയ്താൽ ഒരു ദയയും കാണിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

വാഹനം തടയുമെന്ന ഭീഷണിയുമായി ഇറങ്ങിയവരോട്, തടയാൻ തന്റെ വാഹനത്തിൽ 'വ്യാജവാഴക്കുല' ഇല്ലെന്നും പരിഹസിച്ചു. ഔദ്യോഗിക വാഹനമായ ഇന്നോവ ക്രിസ്റ്റ നാലുലക്ഷത്തിലേറെ കിലോമീറ്റർ ഓടി, ദീർഘയാത്രകൾക്ക് യോജിക്കാതായതോടെയാണ് സുഹൃത്തിന്റെ കാർ ഉപയോഗിച്ചതെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം.

English Summary

Minister Sunny Joseph defended KM Shaji’s use of a private Range Rover, saying it helped save government expenses related to fuel, maintenance and a driver. Shaji said he had used the vehicle even before becoming a minister and denied any improper benefit, adding that his official car was no longer suitable for long journeys.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KM SHAJI RANGE ROVER, SUNNY JOSEPH, RANGE ROVER CONTROVERSY, KM SHAJI CAR ISSUE, SUNNY JOSEPH STATEMENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA