SignIn
Kerala Kaumudi Online
Wednesday, 05 August 2026 11.52 AM IST

ക്രിക്കറ്റ് താരം യശസ്വി ജയ്‌സ്വാളുമായി പ്രണയത്തിൽ? ഡേറ്റിംഗിനെക്കുറിച്ച് മനസുതുറന്ന് മൃണാൾ താക്കൂർ

yashasvi-jaiswal
മൃണാൾ താക്കൂർ, യശസ്വി ജയ്‌സ്വാൾ

ഇന്ത്യൻ ക്രിക്കറ്റ് താരം യശസ്വി ജയ്‌സ്വാളും 'സീതാ രാമം' സിനിമയിലൂടെ ശ്രദ്ധേയയായ ബോളിവുഡ് നടി മൃണാൾ താക്കൂറും പ്രണയത്തിലാണെന്ന തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. മുംബയ്‌ ബാന്ദ്ര വെസ്റ്റിലുള്ള 'ബൂജി കഫേ'യിൽ ഇരുവരും സന്ദർശനം നടത്തിയതിന്റെ വീഡിയോ പുറത്തുവന്നതോടെയാണ് ചർച്ചകൾക്ക് തുടക്കമായത്. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് നടി. ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് പ്രതികരണം.

സുഹൃത്തുമൊത്ത് ജിമ്മിൽ വർക്കൗട്ട് ചെയ്യുന്ന വീഡിയോയാണ് മൃണാൾ പങ്കുവച്ചിരിക്കുന്നത്. 'ഞാൻ പോകുന്ന ഒരേയൊരു ഡേറ്റ്' എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. സുഹൃത്തിനെ ടാഗ് ചെയ്തിട്ടുമുണ്ട്.

സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യങ്ങളിൽ ജയ്‌സ്വാൾ കഫേയിൽ നിന്ന് പുറത്തേക്ക് പോകുന്നതും മൃണാൾ ഉള്ളിൽ നിൽക്കുന്നതുമാണ് കാണുന്നത്. ഇവർ തമ്മിൽ പ്രണയത്തിലാണെന്ന തരത്തിൽ യാതൊരു ഇടപെടലുകളും വീഡിയോയിൽ വ്യക്തമല്ലെങ്കിലും കഫേ സന്ദർശനം സോഷ്യൽ മീഡിയയിൽ വൈറലാവുകയും ഇരുവരും ഡെറ്റിംഗിലാണെന്ന അഭ്യൂഹങ്ങൾ പ്രചരിക്കുകയുമായിരുന്നു. ദൃശ്യങ്ങളിൽ ഇരുവരും പ്രതികരിക്കുകയും ചെയ്തിരുന്നില്ല.

നേരത്തെ മൃണാളും നടൻ ധനുഷും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. നടിയുടെ പിറന്നാൾ ആഘോഷത്തിന് ധനുഷ് പങ്കെടുത്തതോടെയാണ് സിനിമാലോകത്ത് പുതിയ ചർച്ചകൾ ഉടലെടുത്തത്. ഇതിനുമുൻപും ഇരുവരും ഒരുമിച്ച് പല വേദികളിലുമെത്തിയിരുന്നു. ഇരുവരും കഴിഞ്ഞ വാലന്റൈൻസ് ദിനമായ ഫെബ്രുവരി 14ന് വിവാഹിതരാകുന്നുവെന്നുള്ള റിപ്പോർട്ടുകളും പ്രചരിച്ചിരുന്നു. ഇവർ വിവാഹിതരായെന്ന തരത്തിലുള്ള ഐ എ വീഡിയോയും പുറത്തുവന്നിരുന്നു.

English Summary

Actress Mrunal Thakur addressed dating rumors with cricketer Yashasvi Jaiswal, which emerged after a video surfaced showing them at a Mumbai cafe. Thakur posted an Instagram story of a gym workout with a friend, captioned "The only date I'm going on," indirectly refuting the romantic speculation.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: YASHASVI JAISWAL, MRUNAL THAKUR, MRUNAL THAKUR ABOUT DATING RUMOURS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY