SignIn
Kerala Kaumudi Online
Wednesday, 05 August 2026 9.51 AM IST

ദേവി ശ്രീ പ്രസാദ് അഭിനയത്തിൽ

ss


പിറന്നാൾ ദിനത്തിൽ യെല്ലമ്മ ഫസ്റ്റ് ലുക്ക്

പ്രശസ്ത സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദ് ആദ്യമായി അഭിനയിക്കുന്ന യെല്ലമ്മ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. സംഗീത സംവിധായകനെന്ന നിലയിൽ ഇന്ത്യൻ സിനിമയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ദേവി ശ്രീ പ്രസാദ് ‘യെല്ലമ്മ’യിൽ അവതരിപ്പിക്കുന്ന പാർഷി എന്ന കഥാപാത്രത്തിന്റെ ലുക്ക് പിറന്നാൾ ദിനത്തിൽ ആണ് പുറത്തിറങ്ങിയത്.

ഫസ്റ്റ് ലുക്കിനൊപ്പം പുറത്തിറങ്ങിയ മോഷൻ പോസ്റ്ററും ശ്രദ്ധ നേടി. ദിൽ രാജുവിന്റെ ശ്രീ വെങ്കടേശ്വര ക്രിയേഷൻസ് ബാനറിൽ നിർമ്മിക്കുന്ന പാൻ ഇന്ത്യൻ ചിത്രം വേണു യെൽദണ്ടി സംവിധാനം ചെയ്യുന്നു. കൈയിൽ കിരീടവുമായി നിൽക്കുന്ന ദേവി ശ്രീ പ്രസാദിന്റെ ലുക്ക് കഥാപാത്രത്തിന്റെ നിഷ്കളങ്കതയും ജീവിതത്തോട് ചേർന്നുനിൽക്കുന്ന സ്വഭാവവും മനോഹരമായി അവതരിപ്പിക്കുന്നു. ചിത്രത്തിലെ സംഗീതവും ദേവി ശ്രീ പ്രസാദിന്റേതാണ്. മോഷൻ പോസ്റ്ററിലെ പശ്ചാത്തല സംഗീതം മികച്ച പ്രതികരണം നേടുന്നു. പി. ആർ. ഒ : പ്രതീഷ് ശേഖർ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DEVI SREE PRASAD, CINEMANEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY