SignIn
Kerala Kaumudi Online
Wednesday, 05 August 2026 9.51 AM IST

വദന്തി സീസൺ 2 നാളെ മുതൽ, അപർണയും അനഘയും രേവതി ശർമയും

ss

നടനും സംവിധായകനുമായ ശശികുമാർ നായകനാകുന്ന തമിഴ് വെബ് സീരിസ് വദന്തിസീസൺ 2 നാളെ മുതൽ ആമസോൺ പ്രൈമിൽ സ്ട്രീമിംഗ് ആരംഭിക്കും. മിസ്റ്ററി ക്രൈം ത്രില്ലർ ഗണത്തിൽപ്പെടുന്ന സീരിസിൽ അപർണ ദാസ്, അനഘ,അർജ്ജുൻ നന്ദകുമാർ എന്നീ മലയാളി താരങ്ങളാണ് സുപ്രധാന വേഷങ്ങളിൽ പ്രത്യക്ഷപ്പെടുന്നു. അർജുൻ അശോകൻ നായകനായ തലവരയിൽ പക്കത്ത് വീട്ടിലെ കോയമ്പത്തൂർ പെണ്ണായി വേഷമിട്ട രേവതി ശ‌ർമ്മയാണ് മറ്റൊരു പ്രധാന താരം. ആൻഡ്രൂ ലൂയിസ് രചനയും സംവിധാനവും നിർവഹിക്കുന്ന സീരിസ് മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലേക്കും മൊഴിമാറ്റം ചെയ്യുന്നുണ്ട്. പണിഷ്മെന്റ് ട്രാൻസ്ഫർ കിട്ടി മധുരയിലെത്തുന്ന എസ്.ഐ മൂസ യ്ക്ക് ഹൈവേയുടെ സമീപത്ത് നിന്ന് ഒരു അസ്ഥികൂടത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെടുത്ത ശേഷം അതിന് പിന്നിലെ ദുരൂഹത തേടിപ്പോകുന്നതും തുടർന്നുള്ള സംഭവവികാസങ്ങളുമാണ് 8 എപ്പിസോഡുകളിലായി പൂർത്തിയാകുന്ന വദന്തി സീസൺ 2 വിന്റെ പ്രമേയം.വാൾവാച്ചർ ഫിലിംസിന്റെ ബാനറിൽഎസ്. ഗുഹപ്രിയ, എസ്.നന്ദകുമാർ, ഗൗതം സെൽവരാജ് എന്നിവർ ചേർന്നാണ് നിർമ്മാണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMANEWS, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY