SignIn
Kerala Kaumudi Online
Wednesday, 05 August 2026 9.51 AM IST

കേട്ടതെല്ലാം പച്ചക്കള്ളം; ചിമ്പുവിന്റെ അമ്മ അല്ലെന്ന് ആൻഡ്രിയ

ss

വെട്രിമാരൻ സംവിധാനം ചെയ്യുന്ന അരസനിൽ താൻ ചിമ്പുവിന്റെ അമ്മയായല്ല അഭിനയിക്കുന്നതെന്ന് ആൻഡ്രിയ ജെറീമിയ. ഇത്തരം വാർത്തകൾ തികച്ചും അടിസ്ഥാന രഹിതമാണ്. വെട്രിമാരന്റെ 'വടചെന്നൈ'യിൽ താൻ വേഷമിട്ട ചന്ദ്ര എന്ന കഥാപാത്രത്തിന്റെ തുടർച്ചയായാണ് അരസനിൽ അവതരിപ്പിക്കുന്നതെന്ന് ആൻഡ്രിയ ജെറീമീയ പറഞ്ഞു.

അരസന്റെ ചിത്രീകരണം പുരോഗമിക്കുകയാണെന്നും മികച്ച രീതിയിൽ ആണ് ഒരുങ്ങുന്നതെന്നും ആൻഡ്രിയ വ്യക്തമാക്കി. ചിമ്പുവിന്റെ അമ്മയായാണ് ആൻഡ്രിയ അരസനിൽ പ്രത്യക്ഷപ്പെടുന്നതെന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു താരം.വട ചെന്നൈ യൂണിവേഴ്സിന്റെ ഭാഗമാണ് അരസൻ.

വെട്രിമാരനും ചിമ്പുവും ആദ്യമായി ഒരുമിക്കുന്ന ചിത്രത്തിൽ ചെറുപ്പക്കാരന്റെയും മധ്യവയസ്കന്റെയും ഗെറ്റപ്പിൽ താരം എത്തുന്നു.

വടചെന്നൈയുടെ രണ്ടാംഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രേക്ഷകർക്ക് അരസൻ പ്രതീക്ഷ നൽകുന്ന ഒന്നായിരിക്കും. പ്രിയങ്ക മോഹൻ ആണ് നായിക. യോഗലക്ഷ്മി ,​ സമുദ്രക്കനി,​ കിഷോർ എന്നിവരാണ് മറ്റു താരങ്ങൾ. വിജയ് സേതുപതി നിർണായക വേഷത്തിൽ എത്തുന്നു. അനിരുദ്ധ് ആണ് സംഗീതം. വി ക്രിയേഷൻസിന്റെ ബാനറിൽ കലൈപ്പുലി എസ്. താണു ആണ് നിർമ്മാണം. പൊങ്കൽ റിലീസായാണ് ഒരുങ്ങുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CHIMBU, ANDREA, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY