SignIn
Kerala Kaumudi Online
Saturday, 08 August 2026 1.32 PM IST

'വളരെ  സങ്കടകരമായ  അവസ്ഥയിലാണ്  ഞാൻ, ജീവിതത്തിൽ  ആദ്യമായാണ്  ഇങ്ങനെ  സംഭവിക്കുന്നത്'; വീഡിയോ പങ്കുവച്ച് മോഹൻലാൽ

mohanlal
മോഹൻലാൽ

ഓസ്‌ട്രേലിയയിലേക്കുള്ള വിസ ലഭിക്കാത്തതിനാൽ നടൻ മോഹൻലാലിന്റെ ഇന്നത്തെ സിഡ്‌നി ഷോ മാറ്റിവച്ചു. മോഹൻലാൽ ഒഴികെയുള്ള താരങ്ങൾ ഓസ്ട്രേലിയയിൽ എത്തിയിരുന്നു. ഗായിക കെ എസ് ചിത്ര, മനോജ് കെ ജയൻ അടക്കമുള്ളവർ എത്തിയെങ്കിലും മോഹൻലാലിന് വിസ ലഭിച്ചിരുന്നില്ല. വിസ പ്രതിസന്ധി പരിഹരിക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. മാറ്റിവച്ച ഷോ മറ്റൊരുദിവസം ഉണ്ടാകുമെന്ന് മോഹൻലാൽ പ്രതികരിച്ചു. സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിലൂടെയായിരുന്നു മോഹൻലാലിന്റെ പ്രതികരണം.

'പ്രിയപ്പെട്ടവരെ ഞാൻ സിംഗപ്പൂരിൽ നിന്നാണ് സംസാരിക്കുന്നത്. വളരെ സങ്കടകരമായ അവസ്ഥയിലാണ് ഞാൻ. ഒരുപാട് ഷോകൾ ഞാൻ ചെയ്തിട്ടുണ്ട്. ഈ വർഷം തന്നെ നിരവധി രാജ്യങ്ങളിൽ ഞാൻ ഷോ ചെയ്തു. ജീവിതത്തിൽ ആദ്യമായാണ് ഇങ്ങനെ ഒരു സംഭവം നടക്കുന്നത്. എനിക്ക് വിസ കിട്ടിയില്ല. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് എനിക്ക് അറിയില്ല. ഇത് എന്റെ കുറ്റമായി തന്നെ ഞാൻ പറയുന്നു. എന്നോട് ക്ഷമിക്കണം. എല്ലാവരും അവരെക്കൊണ്ട് പറ്റുന്നതെല്ലാം ചെയ്തു. പക്ഷേ. എനിക്ക് എന്ത് പറയണമെന്ന് അറിയില്ല'- മോഹൻലാൽ വ്യക്തമാക്കി.

A post shared by Kayal Events (@kayalevents)


English Summary

Actor Mohanlal’s Sydney show in Australia has been postponed after he was unable to obtain an Australian visa. Other members of the show, including singer K.S. Chithra and actor Manoj K. Jayan, had already arrived in Australia. Mohanlal, speaking in a social media video from Singapore, expressed his disappointment and apologised to his fans.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MOHANLAL, MOHANLAL SYDNEY SHOW, MOHANLAL AUSTRALIA SHOW, MOHANLAL AUSTRALIA VISA, MOHANLAL VISA ISSUE MOHANLAL SYDNEY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY