SignIn
Kerala Kaumudi Online
Saturday, 08 August 2026 1.30 PM IST

25 വർഷത്തിനുശേഷം ചിപ്പി

READ ENGLISH VERSION
ss

25 വർഷത്തെ ഇടവേളയ്ക്കുശേഷം ചിപ്പി സിനിമയിൽ തിരിച്ചെത്തി. തുടക്കത്തിൽ വിസ്മയ മോഹൻലാൽ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ അമ്മ വേഷത്തിലാണ് ചിപ്പി. ''25 വർഷത്തിനുശേഷം സിനിമ ചെയ്തിരിക്കുന്നു. ആശിർവാദ് സിനിമാസിനും ആന്റണി പെരുമ്പാവൂരിനും സുചിത്ര മോഹൻലാലിനും നന്ദി. വിസ്മയയ്ക്ക് എല്ലാ ആശംസകളും എന്ന കുറിപ്പോടെ സിനിമയിൽ തിരിച്ചെത്തിയ സന്തോഷം ചിപ്പി പങ്കു വച്ചു.തുടക്കത്തിലെ ഗാനം പുറത്തിറങ്ങിയപ്പോൾ ചിപ്പിയുടെ വരവ് പ്രേക്ഷകർ അറിഞ്ഞിരുന്നു.

2000ൽ റിലീസ് ചെയ്ത കാറ്റു വന്നു വിളിച്ചപ്പോൾ എന്ന ചിത്രത്തിലായിരുന്നു ചിപ്പി ഏറ്റവും ഒടുവിൽ വേഷമിട്ടത്. സിനിമയിൽ നിന്ന് ഇടവേള എടുത്ത ചിപ്പി ടെലിവിഷൻ രംഗത്ത് സജീവമായിരുന്നു. വീണ്ടും സിനിമയിൽ അഭിനയിക്കണമെന്നാണ് ആരാധകരുടെ അഭ്യർത്ഥന.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY