SignIn
Kerala Kaumudi Online
Saturday, 08 August 2026 1.30 PM IST

മാധവൻ മാജിക്

ss

ലോകം അറിയേണ്ട കഥയുമായി ജി.എഡി.എൻ

ജി.ഡി.എൻ എന്ന പാൻ ഇന്ത്യൻ ചിത്രം പൂർണമായും മാധവൻ മാജിക്. ജി.ഡി. നായിഡുവായി മാധവനെ അല്ലാതെ മറ്റൊരാളെ സങ്കല്പിക്കാൻ പോലും കഴിയാത്ത പ്രകടനം ആണ് ആദ്യാവസാനം. രാജ്യത്തെ ഇലക്ട്രിക് മോട്ടറിന്റെ സ്രഷ്ടാവെന്നറിയപ്പെടുന്ന ഗോപാൽസ്വാമി ദൊരൈസ്വാമി നായിഡു ബ്രിട്ടിഷ് ഭരണ കാലത്തു ശാസ്ത്രജ്ഞനെന്ന നിലയിൽ നടത്തിയ പോരാട്ടങ്ങളുടെ കഥ പറയുന്ന ‘ജിഡിഎൻ: എഡിസൺ ഓഫ് ഇന്ത്യ’ എന്ന സിനിമയിലാണ് മാധവന്റെ വേറിട്ട വേഷപ്പകർച്ചകൾ.

‘റോക്കട്രി: ദ് നമ്പി ഇഫക്ടിനുശേഷം മാധവൻ വീണ്ടും ബയോപിക്കിന്റെ ഭാഗമാകുന്ന ജി.ഡി.എൻ നവാഗതനായ കൃഷ്ണകുമാർ രാമകുമാർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നു. പ്രമുഖ പരസ്യ ചിത്ര സംവിധായകനാണ് കൃഷ്ണകുമാർ രാമകുമാർ.പ്രിയ മണി, ജയറാം, സത്യരാജ്, വിനയ് റായ്, ദുഷാര വിജയൻ, കനിഹ, ഷീല, കരുണാകരൻ, ടീജയ് അരുണാചലം, തമ്പി രാമയ്യ, വിജയ് യേശുദാസ്, ആടുകളം നരേൻ, ജോണി വിജയ്, ജൻസൺ ദിവാകർ, ബ്രിജിഡ സാഗ തുടങ്ങി നീണ്ട താരനിരയുണ്ട്.

മികച്ച ഫീച്ചർ ഫിലിമിനുള്ള ദേശീയ അവാർഡ് ലഭിച്ച ‘റോക്കട്രി: ദ് നമ്പി ഇഫക്ടിനുശേഷം വർഗീസ് മൂലൻ പിക്‌ചേഴ്‌സും ട്രൈകളർ ഫിലിംസും മീഡിയ മാക്സ് എന്റർടൈൻമെന്റ്സും ചേർന്ന് നിർമിക്കുന്ന ചിത്രമാണിത്. വർഗീസ് മൂലൻ, വിജയ് മൂലൻ, ആർ. മാധവൻ, സരിത മാധവൻ എന്നിവരാണ് നിർമ്മാതാക്കൾ. സോണൽ പണ്ടേ, സഞ്ജയ് ബെക്ടർ എന്നിവർ സഹനിർമാതാക്കളാണ് . ഗോവിന്ദ് വസന്തയാണ് സംഗീതം. ഛായാഗ്രാഹകനും ക്രിയേറ്റീവ് പ്രൊഡ്യൂസറും അരവിന്ദ് കമലനാഥൻ ആണ്. മുരളീധരൻ സുബ്രഹ്മണ്യം എക്സിക്യൂട്ടീവ് പ്രൊഡ്യൂസറുമാണ് . കേരളത്തിൽ മാത്രം 100 തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം 32 രാജ്യങ്ങളിൽ പ്രദർശനത്തിനെത്തി. പ്രമോഷൻ കൺസൾട്ടൻ്റ്: മിഥുൻ മുരളി, ഡിജിറ്റൽ മാർക്കറ്റിങ്: ലിറ്റിൽ ഫ്രെയിംസ് എന്റർടെയ്ൻമെന്റ്, വാർത്ത പ്രചാരണം: പി.ശിവപ്രസാദ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MADHAVAN, LATESTNEWS, GDN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY