SignIn
Kerala Kaumudi Online
Saturday, 08 August 2026 3.24 AM IST

കൂടത്തായി സംഭവം, അണലി വെബ് സീരിസ് ഫസ്റ്റ് ലുക്ക്

ss

കൂടത്തായി കൂട്ടക്കൊലപാതകത്തെ ആസ്‌പദമാക്കി മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന 'അണലി" വെബ് സീരിസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.ജോളി ജോസഫായി ലിയോണ ലിഷോയ് എത്തുന്നു.സീരിസിൽ ലിയോണയുടെ ലുക്കാണ് പുറത്തിറങ്ങിയത്. ലിയോണയുടെ കരിയറിൽ വഴിത്തിരിവ് സൃഷ്ടിക്കും എന്നാണ് സൂചന. ഹോട് സ്റ്റാറിൽ ഉടൻ സ്ട്രീമിംഗ് ആരംഭിക്കും.

നിഖില വിമൽ ആണ് മറ്റൊരു പ്രധാന താരം. മിഥുനും ജോൺ മന്ത്രിക്കലും ചേർന്നാണ് രചന. സാനു താഹിർ ഛായാഗ്രഹണം നിർവഹിക്കുന്നു. നേരത്തേ കറി ആൻഡ് സയനൈഡ് എന്ന പേരിൽ നെറ്റ് ഫ്ളിക്സ് ഡോക്യുമെന്ററിയും 'കൂടത്തായി" എന്ന പേരിൽ ടെലിവിഷൻ പരമ്പരയും ഈ കേസിനാസ്പദമായി ഒരുങ്ങിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MIDHUN MANUEL THOMAS, KOODATHAYI, ANALI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY