1 MIN READ | AUTHOR : Web Desk PUBLISHED: AUGUST 07, 2026 06:22 AM IST
പൃഥ്വിരാജും ഖലീഫയിലെ മറ്റ് പ്രധാന താരങ്ങളും അണിയറ പ്രവർത്തകരും ലണ്ടനിലേക്ക്. ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികളുടെ ഭാഗമായി ആഗസ്റ്റ് 14ന് ആണ് പൃഥ്വിരാജും ഖലീഫ ടീമും ലണ്ടനിലെത്തുന്നത്. ലണ്ടനിലെ സെന്റ് ജോൺസ് ഹൈഡ് പാർക്കിൽ വൈകുന്നേരം 5നാണ് ഇവന്റ് അരങ്ങേറുന്നത്. ഒാണം റിലീസായി ആഗസ്റ്റ് 20ന് പ്രദർശനത്തിന് എത്തുന്ന ചിത്രത്തിൽ മോഹൻലാൽ അതിഥി താരം ആണ്. ഖലീഫയിലൂടെ ബോളിവുഡ് താരം നീൽ നിതിൻ മുകേഷ് മലയാളത്തിൽ അരങ്ങേറ്റം കുറിക്കുകയാണ്. ഇന്ദ്രൻസാണ് മറ്റൊരു പ്രധാന താരം.തെലുങ്ക് താരം മാളവിക ശർമ്മയാണ് നായിക. വൈശാഖ് സംവിധാനം ചെയ്യുന്ന ഖലീഫയുടെ രചന നിർവഹിക്കുന്നത് ജിനു.വി.എബ്രഹാമാണ്.മാമ്പറയ്ക്കൽ അഹമ്മദ് അലി എന്ന കഥാപാത്രത്തിന്റെ കൊച്ചു മകനായ മാമ്പറയ്ക്കൽ ആമിർ അലി എന്ന നായക കഥാപാത്രമായാണ് പൃഥ്വിരാജ് എത്തുന്നത്. മാസ് സ്റ്റൈലിഷ് ആക്ഷൻ ത്രില്ലറായി ഒരുക്കുന്ന ചിത്രം, ത്രസിപ്പിക്കുന്ന ചേസ് രംഗങ്ങൾ കൊണ്ടും ആക്ഷൻ രംഗങ്ങൾ കൊണ്ടും സമ്പന്നമായിരിക്കും . ജിനു ഇന്നോവേഷന്റ ബാനറിൽ ജിനു എബ്രഹാമും സൂരജ് കുമാറും ചേർന്നാണ് നിർമ്മിക്കുന്നത്. ഛായാഗ്രഹണം - ജോമോൻ ടി ജോൺ, സംഗീതം - ജേക്സ് ബിജോയ്, എഡിറ്റിംഗ് - ചമൻ ചാക്കോ .
RELATED TOPICS: PRITHVIRAJ SUKUMARAN, KHALIFA
അപ്ഡേറ്റായിരിക്കാം ദിവസവും ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ