SignIn
Kerala Kaumudi Online
Wednesday, 05 August 2026 3.41 PM IST

ഇതുവരെയാരും പറയാക്കഥയിത്, ഉന്മാദം പാട്ടിൽ ചാക്കോച്ചനും ലിജോ മോളും

ss

കുഞ്ചാക്കോ ബോബനും ലിജോ മോൾ ജോസും പ്രധാന വേഷം അവതരിപ്പിക്കുന്ന ഉന്മാദം എന്ന ചിത്രത്തിൽ ബിജിബാൽ ആലപിച്ച 'അകലെ ഒരു സ്വർണ്ണ കലമാനോ...' എന്ന ഗാനം പുറത്തിറങ്ങി. 'ഉന്മാദ'ത്തിലെ ആദ്യ ഗാനം ആണിത്. വിനായക് ശശികുമാർ വരികളെഴുതിയ ഗാനത്തിന് സംഗീതം മുജീബ് മജീദാണ്.കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്ന ഷെല്ലി എന്ന കഥാപാത്രത്തിന്റെ അച്ഛന്റെ മരണ ശേഷമുള്ള വീട്ടിലെ ചില രംഗങ്ങളാണ് ഗാന രംഗത്തിൽ അവതരിപ്പിക്കുന്നത്. ഗാനത്തിനിടയിൽ 'ഇതുവരെയാരും പറയാക്കഥയിത്, ഇരുളിൻ മറവിലെ മായക്കഥ' എന്ന വരികൾ സിനിമയുടെ കഥാവഴിയെക്കുറിച്ച് സൂചന നൽകുന്നതാണ്. തീർത്തും വേറിട്ടൊരു പൊലീസ് കഥാപാത്രമായാണ് കുഞ്ചാക്കോ ബോബൻ എത്തുന്നത്. ജൂലായ് 31ന് റിലീസ് ചെയ്യുന്ന ചിത്രം കിരൺദാസ് സംവിധാനം ചെയ്യുന്നു. സിദ്ദിഖ്, സുധീഷ്, വിശാഖ് നായർ, സാബു മോൻ, കോട്ടയം നസീർ, ജിജോയ് രാജഗോപാൽ, ഗോകുലൻ, അരുൺ ചെറുകാവിൽ, ഉണ്ണി ലാലു, ഷാജു ശ്രീധർ, കൃഷ്ണപ്രഭ, കിരൺ പീതാംബരൻ, വിഷ്ണു, റെയ്ന രാധാകൃഷ്ണൻ, സിജോയ് വർഗീസ്, വിഘ്നേശ്വർ സുരേഷ് തുടങ്ങിയ വൻ താരനിര അണിനിരക്കുന്നു. ദേശീയ അവാർഡ് ജേതാവായ ഷാഹി കബീർ ആണ് രചന . ഗുൽഷൻ കുമാർ, ഭൂഷൺ കുമാർ, ടി-സീരീസ് ഫിലിംസ്, പനോരമ സ്റ്റുഡിയോസ് എന്നിവർ അവതരിപ്പിക്കുന്ന ചിത്രം കുമാർ മംഗത് പഥകും അഭിഷേക് പഥകും ചേർന്ന് നിർമ്മിക്കുന്നു. ഛായാഗ്രഹണം: അർജുൻ സേതു, എഡിറ്റർ: കിരൺ ദാസ്, പി.ആർ.ഒ: ആതിര ദിൽജിത്ത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY