SignIn
Kerala Kaumudi Online
Wednesday, 05 August 2026 5.36 PM IST

16 പേരും അത്താഴ മേശയും; ഭൗമ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

sss

ആകാംക്ഷ നിറച്ച് ഭൗമ ഫസ്റ്റ് ലുക്ക്

വിനീത് , ദിലീഷ് പോത്തൻ, സാഗർ സൂര്യ എന്നിവരെ പ്രധാന കഥാപാത്രമാക്കി റെജിൻ എസ് ബാബു രചനയും സംവിധാനവും നിർവഹിക്കുന്ന ഭൗമ എന്ന ചിത്രത്തിന്റെ ആകാംക്ഷ നിറച്ച ഫസ്റ്ര് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഒരു വീട്ടിലുള്ള ഓരോരുത്തുരുടെയും ഇഷ്ടാനിഷ്ടങ്ങളും സ്വഭാവവും കാഴ്ചപ്പാടുകളും ചിന്തകളുമൊക്കെ വ്യത്യസ്തമായിരിക്കില്ലേ... ഈ വീട്ടിലെ അത്താഴ മേശയ്ക്ക് ചുറ്റുമുള്ള 16 അംഗങ്ങളിൽ 4 പേരൊഴികെ മറ്റെല്ലാവരുടെയും മുന്നിലെ പ്ലേറ്റിലും കഴിക്കാൻ വിഭവങ്ങളുണ്ട്.

പുതുമ സമ്മാനിച്ചതും തീർത്തും സമാനതകളില്ലാത്ത രീതിയിലും ആണ് പോസ്റ്റർ.രേവതി ശർമ്മ, അദിതി ബാലൻ, മധുപാൽ, ലെന, മോക്ഷ സെൻഗുപ്ത, മെറിൻ ഫിലിപ്പ്, രഘുനാഥ് പലേരി, ജാഫർ ഇടുക്കി, വിജയ് ബാബു, മണിക്കുട്ടൻ, സജിൻ ചെറുകയിൽ, പ്രവീണ, നിൽജ, ജെയ്ൻ ആൻഡ്രൂസ്, ബിനോജ് വില്യ, കാവ്യ എസ് ഭാനു, നസ്ലിൻ ജമീല, നൗഷാദ്, സെന്തിൽ, ഭഗത് മാനുവൽ, അപർണ ജോൺസ് തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. ഏറെ പ്രേക്ഷക പ്രശംസ നേടിയ 'പെൻഡുലത്തിനുശേഷം റെജിൻ ഒരുക്കുന്ന ചിത്രമാണിത്. ആറ്റസ് ഫിലിംസിന്റെ ബാനറിൽ ബസം കാദിയാർ നിർമ്മിക്കുന്ന ചിത്രത്തിന് ഛായാഗ്രഹണം ശരൺ വേലായുധൻ നിർവഹിക്കുന്നു, എഡിറ്റിംഗ്: സൂരജ് ഇ.എസ്, സംഗീതം: ക്രിസ്റ്റോ സേവ്യർ, കഥ: ഡോണി കടമ്മനിട്ട, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ റിലീസ് ചെയ്യും,

പി.ആർ.ഒ: വാഴൂർ ജോസ്, ആതിര ദിൽജിത്ത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY