SignIn
Kerala Kaumudi Online
Wednesday, 05 August 2026 11.47 AM IST

'എന്റെ ജീവിതത്തെക്കുറിച്ച്‌ നിങ്ങൾക്ക്‌ എന്തറിയാം?'; ഇൻസ്റ്റഗ്രാം പോസ്റ്റിനെ വിമർശിച്ചയാളുടെ വായടപ്പിച്ച് അനുപമ

READ ENGLISH VERSION
anupama-parameswaran
അനുപമ പരമേശ്വരൻ

മലയാളത്തിനുപുറമെ തമിഴ്, തെലുങ്ക് തുടങ്ങി ഭാഷകളിലെ മുൻനിര നായികമാരുടെ കൂട്ടത്തിൽ ഇടംപിടിച്ച താരമാണ് അനുപമ പരമേശ്വരൻ. തന്റെ യാത്രകൾ ഉൾപ്പടെയുള്ള വ്യക്തിജീവിതത്തിലെ നിമിഷങ്ങൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവയ്‌ക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ പങ്കുവച്ച സോഷ്യൽ മീഡിയാ പോസ്റ്റിനെ വിമർശിച്ച മാദ്ധ്യമപ്രവർത്തകന് താരം നൽകിയ മറുപടിയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്.

അനുപമയുടെ പുതിയ തെലുങ്ക് സിനിമ 'ക്രേസി കല്യാണത്തിന്റെ' ലോഞ്ചിനിടെയാണ് താരം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്‌ത കാര്യങ്ങൾ അനാവശ്യമായിരുന്നില്ലേയെന്ന ചോദ്യമുയർന്നത്. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ എന്ത് പോസ്റ്റ് ചെയ്യണമെന്ന് തീരുമാനിക്കുന്നത് താനാണെന്നും അവിടെ തനിക്ക് ഇഷ്‌ടമുള്ളത് പോസ്റ്റ് ചെയ്യുമെന്നുമാണ് താരം മറുപടി പറഞ്ഞത്.

'വളരെ പ്രൈവറ്റ് ആയിരിക്കുമ്പോഴും സോഷ്യൽമീഡിയയിലൂടെ ആരാധകരുമായി കണക്‌ട് ആയിരിക്കുന്ന താരമാണ് നിങ്ങൾ. എന്നാൽ, കഴിഞ്ഞ ദിവസങ്ങളിൽ നിങ്ങളുടെ ദേഷ്യം ഉൾപ്പെടെയുള്ള വികാരങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത് ശരിയാണെന്ന് തോന്നുന്നുണ്ടോ? അതിന്റെ ആവശ്യമുണ്ടായിരുന്നോ? എന്നാണ് മാദ്ധ്യമപ്രവർത്തകൻ അനുപമയോട് ചോദിച്ചത്.

'ഇതെന്റെ സോഷ്യൽ മീഡിയയാണ്. അതിൽ എന്ത് പോസ്റ്റ് ചെയ്യണമെന്ന് തീരുമാനിക്കുന്നത് ഞാനാണ്. ഞാൻ ദേഷ്യം തീർത്തതല്ല. ഒരു സ്‌ത്രീക്ക് സംഭവിക്കുന്ന മാറ്റങ്ങളെക്കുറിച്ചാണ് സംസാരിച്ചത്. അത് ചെയ്‌തതിൽ എനിക്ക് അഭിമാനം മാത്രമേ തോന്നുന്നുള്ളൂ' എന്ന് അനുപമ മറുപടി നൽകി.

എന്നാൽ, മാദ്ധ്യമപ്രവർത്തകൻ വിടാൻ തയ്യാറായിരുന്നില്ല. അത് അപ്പുറത്തുനിൽക്കുന്നയാളെ കുറ്റപ്പെടുത്തുന്ന പോലെയല്ലേയെന്ന് അയാൾ വീണ്ടും അനുപമയോട് ചോദിക്കുകയായിരുന്നു. എന്നാൽ താങ്കൾക്ക് എന്റെ ജീവിതത്തെക്കുറിച്ച് എന്തറിയാം എന്നാണ് അനുപമ തിരികെ ചോദിച്ചത്. അതിനാൽ തന്റെ ഇൻസ്റ്റഗ്രാമിൽ തനിക്ക് ഇഷ്‌ടമുള്ളത് പോസ്റ്റ് ചെയ്യുമെന്ന് അനുപമ ആവർത്തിച്ചു.

English Summary

Anupama Parameswaran defended her recent social media posts, saying she alone decides what to share online. Responding to a journalist's questions, she reaffirmed her right to express herself and asked, "What do you know about my life?"

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMA, ANUPAMA PARAMESWARAN, CRITICISM, TOLLYWOOD, CELEBRITY NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY