SignIn
Kerala Kaumudi Online
Wednesday, 05 August 2026 12.46 PM IST

രോഹിത്തിനെ ഒഴിവാക്കാൻ നോക്കി,​ പുറത്താകാൻ പോകുന്നത് മറ്റൊരാൾ; അപ്രതീക്ഷിത നീക്കവുമായി ബിസിസിഐ

rohit-sharma
രോഹിത് ശർമ

ബംഗളൂരു: കഴിഞ്ഞ കുറേ നാളുകളായി ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ കൊണ്ടുവരുന്ന തുടർച്ചയായ മാറ്റങ്ങളെച്ചൊല്ലിയാണ് ബിസിസിഐ വാർത്തകളിൽ ഇടം നേടുന്നത്. മികച്ച പ്രകടനം കാഴ്ചവച്ചിട്ടും ചില താരങ്ങളെ തുടർ മത്സരങ്ങളിൽ നിന്ന് ഒഴിവാക്കിയതും മുൻ ക്യാപ്റ്റൻ രോഹിത് ശർമയുടെ വിരമിക്കൽ അഭ്യൂഹങ്ങളടക്കം വാർത്തയിൽ ഇടംനേടി. രോഹിത്തിന്റെ വിരമിക്കൽ പ്രഖ്യാപന വാർത്തയുമായി ബന്ധപ്പെട്ട് വെട്ടിലായിരിക്കുന്നത് ഇപ്പോൾ മറ്റൊരാളാണ്.

ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ (ബിസിസിഐ) മുഖ്യ സെലക്ഷൻ കമ്മിറ്റി ചെയർമാനായ അജിത് അഗാർക്കറുടെ സ്ഥാനമാണ് ഇപ്പോൾ ചോദ്യചിഹ്നമായിരിക്കുന്നത്. അദ്ദേഹത്തിന്റെ കാലാവധി ഒരുമാസത്തിനകം അവസാനിക്കിരിക്കെയാണ് ആ സ്ഥാനത്തേക്ക് മറ്റൊരാളെ നിയമിക്കാൻ ബിസിസിഐ പദ്ധതിയിടുന്നത്. ബംഗളൂരു സെന്റർ ഓഫ് എക്സലൻസിന്റെ മേധാവിയായ വിവിഎസ് ലക്ഷ്മണിനെ സെലക്ഷൻ കമ്മിറ്റി ചെയർമാൻ ആക്കാനാണ് ബിസിസിഐ ആലോചിക്കുന്നതെന്നാണ് സൂചന.

അഗാർക്കറുടെ കരാർ ഈ വർഷം ജൂണിൽ അവസാനിച്ചിരുന്നെങ്കിലും ബിസിസിഐ അദ്ദേഹത്തിന് മൂന്ന് മാസത്തെ കാലാവധി നീട്ടി നൽകിയിരുന്നു. അടുത്ത വർഷം നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിന്റെ സമാപനം വരെ അദ്ദേഹത്തിനെ തത്‌സ്ഥാനത്ത് തുടരാൻ അനുവദിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ,​ കരാർ നീട്ടി നൽകാൻ സാദ്ധ്യതയില്ലെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ കുറച്ചു നാളുകളായി രോഹിത് ശർമയുടെ ഭാവിയെക്കുറിച്ചുള്ള ചർച്ചകൾക്ക് പിന്നാലെയാണ് ഈ സ്ഥാനമാറ്റം എന്നാണ് സൂചന.

ഇംഗ്ലണ്ടിനെതിരെ നടന്ന ഏകദിന പരമ്പരയാണ് രോഹിത്തിന്റെ അവസാന മത്സരമെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. അജിത് അഗാർക്കർ നേതൃത്വം നൽകുന്ന സെലക്ഷൻ കമ്മിറ്റി തുടർന്നുള്ള പരമ്പരകളിൽ നിന്ന് രോഹിതിനെ ഒഴിവാക്കുന്നതിനെക്കുറിച്ച് ഇന്ത്യൻ ടീമിന്റെ പരിശീലകനായ ഗൗതം ഗംഭീറുമായി ചർച്ച നടത്തിയെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. എന്നാൽ വിരമിക്കൽ മത്സരമാകും എന്ന് പ്രതീക്ഷിച്ച ഇംഗ്ളണ്ടിൽ നടന്ന പരമ്പരയുടെ അവസാന മത്സരത്തിൽ രോഹിത് സെഞ്ച്വറി നേടുകയും മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്തു. ഇതോടെ സെലക്ടർമാരും ടീം മാനേജ്മെന്റും പ്രതിരോധത്തിലാകുകയായിരുന്നു.

ലോർഡ്സിൽ നടന്ന മൂന്നാം ഏകദിനത്തിന് മുമ്പ് തന്നെ വിരമിക്കൽ വാർത്ത പ്രചരിച്ചത് മുഖ്യ സെലക്ടറായ അജിത് അഗാർക്കറുടെ അറിവോടെയായിരുന്നില്ലെന്ന വിശദീകരണവുമായി ബിസിസിഐ സെക്രട്ടറി രംഗത്തെത്തിയിരുന്നു. ടീമിന്റെ ഭാഗമായിരിക്കുന്നിടത്തോളം കാലം രോഹിതിനെ മാറ്റി നിർത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം,​ ഇന്ത്യൻ ടീമിന്റെ കാര്യങ്ങൾ നിയന്ത്രിക്കുന്ന ഉന്നതതലത്തിലുള്ള ചിലർ 2027 ഏകദിന ലോകകപ്പിൽ രോഹിത് ശർമ കളിക്കേണ്ടെന്ന നിലപാടിലാണെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്.

English Summary

BCCI chief selector Ajit Agarkar's future is uncertain, with reports suggesting VVS Laxman could replace him after his term ends. The development follows controversy over Rohit Sharma's ODI future, including retirement rumours and alleged selection discussions. Rohit's century against England changed the narrative, while BCCI publicly backed him despite reports that some officials oppose his 2027 World Cup participation.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ROHIT SHARMA, BCCI, AJIT AGARKAR, VVS LAXMAN, ROHIT SHARMA WORLD CUP 2027
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360