ചെന്നൈ: ഐ.പി.എൽ ഫ്രാഞ്ചൈസിയായ ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ (സി.എസ്.കെ) മുഖ്യ പരിശീലകനായി മുൻ ഇന്ത്യൻ പേസർ സഹീർ ഖാനെ നിയമിച്ചു. മുൻ ന്യൂസീലൻഡ് താരം സ്റ്റീഫൻ ഫ്‌ളെമിങ് പടിയിറങ്ങിയ ഒഴിവിലേക്കാണ് സഹീർ ഖാൻ സ്ഥാനം ഏറ്റെടുത്തത്. കളിക്കാരനായും പരിശീലകനായും മികച്ച അനുഭവസമ്പത്തുള്ള താരമാണ് സഹീർ ഖാൻ.
ഐ.പി.എൽ ചരിത്രത്തിലെ ഏറ്റവും വിജയകരമായ ടീമുകളിലൊന്നിന്റെ ഭാഗമാകാൻ കഴിഞ്ഞത് തനിക്ക് വലിയൊരു ബഹുമതിയാണെന്ന് നിയമനത്തിന് ശേഷം സഹീർ പ്രതികരിച്ചു. 'ഒരു ക്രിക്കറ്റ് കളിക്കാരൻ എന്ന നിലയിൽ കളിക്കളത്തിൽ സി.എസ്.കെയെ നേരിട്ടിട്ടുള്ള ആളാണ് ഞാൻ, ആ മത്സരങ്ങളെല്ലാം ഏറെ ആസ്വദിച്ചിട്ടുമുണ്ട്. ചെപ്പോക്കിലെ സൂപ്പർഫാൻസ് സൃഷ്ടിക്കുന്ന ഓളം ആ മത്സരങ്ങളെ കൂടുതൽ സവിശേഷമാക്കിയിട്ടുണ്ട്. ഇത്രയും സമൃദ്ധമായ പാരമ്പര്യമുള്ള ഫ്രാഞ്ചൈസിയുമായി ഒത്തുച്ചേരാനുള്ള കാത്തിരിപ്പിലാണ് ഞാൻ' -ഔദ്യോഗിക പ്രസ്താവനയിൽ സഹീർ വ്യക്തമാക്കി.
2023ലാണ് ചെന്നൈ സൂപ്പർ കിംഗ്‌സ് ഒടുവിലായി ഐ.പി.എൽ കിരീടം ചൂടിയത്. ഫ്‌ളെമിങ്ങിന്റെ കീഴിൽ അഞ്ച് ഐ.പി.എൽ കിരീടങ്ങളാണ് സി.എസ്.കെ സ്വന്തമാക്കിയത്. സിഎസ്‌കെയിൽ നിന്നും പരിശീലക സ്ഥാനം ഒഴിഞ്ഞതിന് ശേഷം ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്റെ ഹെഡ് കോച്ചായി . ഫ്‌ളെമിങ് ചുമതലയേറ്റിരുന്നു.
Former Indian pacer Zaheer Khan has been appointed as the new head coach for Indian Premier League (IPL) franchise Chennai Super Kings (CSK). He replaces former New Zealand player Stephen Fleming, who previously guided CSK to five IPL titles. Khan brings extensive experience as both a player and coach to the successful franchise, which last won the championship in 2023.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |