ബ്യൂണസ് അയേഴ്‌സ്: കപ്പലിൽ സംസാരിച്ചുനിൽക്കവേ ഒരു യുവതി വായുവിൽ അപ്രത്യക്ഷയായ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ ഞെട്ടലുണ്ടാക്കുകയാണ്. അർജന്റീനയിലാണ് സംഭവം നടന്നത്. എആർഎ ലിബർടാഡ് എന്ന കപ്പലിലെ നാവിക ഉദ്യോഗസ്ഥയാണ് ടിവി റിപ്പോർട്ടറോട് സംസാരിക്കവേ അപ്രത്യക്ഷയായത്. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.
അഞ്ച് മാസത്തെ പരിശീലത്തിനുശേഷം മടങ്ങിവന്നതായിരുന്നു കപ്പൽ സംഘം. തുടർന്ന് കപ്പലിലെ നാവിക ഉദ്യോഗസ്ഥരോട് ഇത് സംബന്ധിച്ച് ടിവി റിപ്പോർട്ടർ സംസാരിക്കുകയായിരുന്നു. സംസാരിച്ചതിനുശേഷം ഉദ്യോഗസ്ഥ നടന്നുപോയങ്കിലും പകുതിവച്ച് കാണാതാവുകയായിരുന്നു. അവിടെനിന്നിരുന്ന ഒരാളെ കടന്നുപോയെങ്കിലും മറുവശത്തേയ്ക്ക് വന്നില്ല. ഇതാണ് ദുരൂഹത ഉയർത്തുന്നത്.
വിഷയം വ്യാപകമായി പ്രചരിച്ചതോടെ ഉദ്യോഗസ്ഥയുമായി അഭിമുഖം നടത്തിയ റിപ്പോർട്ടറെ ആ ദൃശ്യങ്ങൾ സംപ്രേഷണം ചെയ്ത ടിവി പരിപാടിയിലേക്ക് ക്ഷണിക്കുകയും എന്താണ് സംഭവിച്ചതെന്ന് അദ്ദേഹത്തോട് ചോദിക്കുകയും ചെയ്തു. അവർ നടന്നുപോകുന്നത് താൻ കണ്ടില്ലെന്നും അവർ അക്ഷരാർത്ഥത്തിൽ അപ്രത്യക്ഷമാവുകയാണുണ്ടായതെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. ആ ദൃശ്യങ്ങൾ എഡിറ്റ് ചെയ്യാത്തതാണെന്ന് ടിവി സംഘവും സ്ഥിരീകരിച്ചു. സംഭവത്തിൽ സമ്മിശ്ര പ്രതികരണങ്ങളാണുണ്ടാവുന്നത്. സ്ത്രീ അമാനുഷിക ശക്തിയുള്ളയാളാണെന്നും മനുഷ്യസ്ത്രീ അല്ലെന്നും ചിലർ വാദിക്കുമ്പോൾ ക്യാമറയിലെ സാങ്കേതിക പിഴവാണെന്നാണ് ചിലർ ചൂണ്ടിക്കാട്ടിയത്.
🇦🇷 An Argentine TV crew is interviewing an officer aboard the training ship ARA Libertad as it returns from a 5-month voyage.
She finishes her bit, smiles, turns to walk away, and then the camera plus everyone crossing the deck just swallows her.
She’s there, and then she’s not. The whole thing lasts maybe 15 seconds.
And that concludes today’s episode of Find the Officer.
Writer: Daniyal
https://t.co/PK2tBl80wt
— Mario Nawfal (@MarioNawfal) September 21, 2026
A female naval officer aboard Argentina's ARA Libertad ship reportedly disappeared during a live TV interview. After speaking to a reporter following a five-month voyage, she walked away and vanished on camera. The unedited footage shocked social media, sparking debate between supernatural theories and technical camera glitches, as the TV crew and reporter confirmed the unusual incident.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |