അബുദാബി: നീണ്ട വേനൽക്കാലത്തിന് ശേഷം യുഎഇയിൽ ശരത്‌കാലമെത്തിയിരിക്കുകയാണ്. ഇന്ന് രാജ്യത്ത് തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമോ ആയ കാലാവസ്ഥ ആയിരിക്കുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു.
ഇന്ന് പുലർച്ചെ 4.05ന് ശരത്‌കാലം ആരംഭിക്കുമെന്നായിരുന്നു ജ്യോതിശാസ്ത്രപരമായ കണക്കുകൂട്ടലുകൾ. ഈ സമയത്ത് മിഥുനം (Gemini), ഇടവം (Taurus), ചിങ്ങം (Leo) എന്നീ രാശികളും സിറിയസ്, കനോപസ്, പ്ലിയാഡസ് തുടങ്ങിയ നക്ഷത്രസമൂഹങ്ങളും കിഴക്കൻ ആകാശത്ത് ദൃശ്യമാകും. ഉച്ചകഴിഞ്ഞ് കിഴക്ക്, തെക്ക് ഭാഗങ്ങളിൽ സംവഹന മേഘങ്ങൾ (convective clouds) രൂപപ്പെടാൻ സാദ്ധ്യതയുണ്ട്.
ഇന്ന് രാത്രിയും നാളെ രാവിലെയും ചില പടിഞ്ഞാറൻ പ്രദേശങ്ങളിൽ അന്തരീക്ഷത്തിൽ ഈർപ്പം കൂടാനും മൂടൽമഞ്ഞ് രൂപപ്പെടാനും സാദ്ധ്യതയുണ്ട്. ചില തീരപ്രദേശങ്ങളിൽ കനത്ത മൂടൽമഞ്ഞുണ്ടാകാൻ സാദ്ധ്യതയുള്ളതിനാൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ചുവപ്പ്, മഞ്ഞ ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്ന് രാവിലെ എട്ടര വരെ കാഴ്‌ചപരിധി കുറയാൻ സാദ്ധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ടായിരുന്നു.
ദുബായ്, അബുദാബി, ഷാർജ എന്നിവിടങ്ങളിൽ ഉയർന്ന താപനില യഥാക്രമം 39°C, 41°C, 40°C എന്നിങ്ങനെയായിരിക്കും. കുറഞ്ഞ താപനില യഥാക്രമം 31°C, 29°C, 27°C എന്നിങ്ങനെയായിരിക്കും. തെക്കുകിഴക്ക് മുതൽ വടക്കുകിഴക്ക് വരെയുള്ള ദിശകളിൽ നിന്ന് മണിക്കൂറിൽ പത്ത് മുതൽ 20 കിലോമീറ്റർ വരെ വേഗതയിൽ (ചിലപ്പോൾ 35 കിലോമീറ്റർ വരെ വേഗതയിൽ) നേരിയതോ മിതമോ ആയ കാറ്റ് വീശാനും സാദ്ധ്യതയുണ്ട്. അറേബ്യൻ ഗൾഫും ഒമാൻ കടലും ശാന്തമായിരിക്കും.
Autumn has arrived in the UAE after a long summer, with clear to partly cloudy weather expected today. The National Centre of Meteorology warned of humidity, fog and reduced visibility in some western and coastal areas. Temperatures could reach 41°C in Abu Dhabi, 40°C in Sharjah and 39°C in Dubai.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |