
തൃശൂർ: പാണഞ്ചേരി പഞ്ചായത്തിലെ മണിയൻകിണർ ഉന്നതി സംസ്ഥാന ഭക്ഷ്യ കമ്മീഷൻ അംഗം വി. രമേശൻ സന്ദർശനം നടത്തി. ഉന്നതിയിലെ നിവാസികൾക്ക് സഞ്ചരിക്കുന്ന റേഷൻകട പദ്ധതി പ്രകാരം വാതിൽപ്പടിയായി റേഷൻ ധാന്യങ്ങൾ എത്തിച്ചു നൽകുന്നതിലെ കൃത്യതയും സുതാര്യതയും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായായിരുന്നു സന്ദർശനം. ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ബി. എസ്. ഭദ്രകുമാർ, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ പ്രദീപ് കുമാർ, പൊതുവിതരണ വകുപ്പ് പ്രതിനിധികളായ ഇ. ആർ. ലിനി, മിനി ജോൺ, സി. കൃഷ്ണദാസ്, ചൈൽഡ് ഡെവലപ്‌മെന്റ് പ്രോഗ്രാം ഓഫീസർ, ഐ. സി. ഡി. എസ്. സൂപ്പർവൈസർ എന്നിവരും ഉണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |