SignIn
Kerala Kaumudi Online
Saturday, 08 August 2026 4.22 AM IST

വെങ്കിച്ചൻ സ്വാമി പുരസ്‌കാരം

ra

തിരുവില്വാമല: വെങ്കിച്ചൻ സ്വാമി പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ വെങ്കിച്ചൻ ദിനാചരണവും പുരസ്കാര പ്രഖ്യാപനവും നടന്നു. 2026ലെ വെങ്കിച്ചൻ പുരസ്കാരത്തിന് കോട്ടയ്ക്കൽ രവിയെ തിരഞ്ഞെടുത്തു. 7777 രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് പുരസ്കാരം. തിരുവില്വാമല കൊളന്തസ്വാമി പുരസ്കാരത്തിന് പെരുവനം സതീശൻ മാരാർ,ചേലക്കര ഉണ്ണികൃഷ്ണൻ നായർ പുരസ്കാരത്തിന് പാഞ്ഞാൾ വേലുക്കുട്ടി, തിരുവില്വാമല അപ്പുണ്ണി പൊതുവാൾ പുരസ്കാരത്തിന് കല്ലൂർ നാരായണൻകുട്ടി, ശിവരാമ ഭാഗവതർ പുരസ്കാരത്തിന് കലാനിലയം ഉണ്ണികൃഷ്ണൻ,തിരുവില്വാമല ഗോപിയുടെ പേരിൽ യുവ കലാകാരന്മാർക്കായി നൽകുന്ന പുരസ്കാരത്തിന് കലാമണ്ഡലം രതിഷ് എന്നിവരെ തിരഞ്ഞെടുക്കപ്പെട്ടു. കെ.ജയപ്രകാശ് കുമാർ പുരസ്‌കാര പ്രഖ്യാപനം നടത്തി.എസ്.രാമചന്ദ്രൻ അദ്ധ്യക്ഷനായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL