ആറ്റിങ്ങൽ: സുഗന്ധം പരത്തുന്ന കൈതപ്പൂവ് ഇന്ന് അന്യമാകുന്നു.ഗ്രാമീണ ജീവിതത്തിലും കഥകളിലും ഗാനങ്ങളിലും ഒരു കാലത്ത് താഴമ്പുവിന് നല്ല സ്ഥാനമുണ്ടായിരുന്നു.നദിയുടെയും തോടുകളുടെയും തീരങ്ങളോട് ചേർന്ന് കണ്ടിരുന്ന കൈതയുടെ പൂവ് താഴമ്പൂ ഇന്ന് അപൂർവമായി മാറിക്കഴിഞ്ഞു.
12 വർഷത്തിലൊരിക്കലാണ് കൈത പൂക്കുന്നതെന്ന് പഴമക്കാർ പറയുന്നു.
ആൺ - പെൺ വിഭാഗങ്ങളിൽ കൈത ചെടികളുണ്ടെങ്കിലും പെൺവിഭാഗമാണ് പൂക്കുന്നത്.ആൺ കൈതകളുടെ ഇലകൾക്ക് വീതി കുറവാണ്. ഇന്ന് പലയിടങ്ങളിലും കൈതച്ചെടി കാണാമെങ്കിലും താഴമ്പൂ പൂക്കൾ വിരളമാണ്.ജല സ്രോതസുകളോട് ചേർന്ന് നിൽക്കുന്ന ഇവയ്ക്ക് കാറ്റിലും മഴയിലും മറിയാതെ നിൽക്കാനുള്ള കരുത്തുണ്ട്.
വാമനപുരം നദിയോരത്ത് നിറയെ കൈത ചെടികളുണ്ട്
മഞ്ഞ കലർന്ന ചന്ദന നിറത്തിൽ വാഴപ്പോളയുടെ വലിപ്പമുള്ള പൂക്കൾ വിടർന്ന് കഴിഞ്ഞാൽ പ്രദേശമാകെ സുഗന്ധം നിറയും
ഇതളുകൾ വാടിയാലും ദിവസങ്ങളോളം സുഗന്ധം നിലനിൽക്കും.
പണ്ടുകാലത്ത് സ്ത്രീകൾ മുടിയിൽ ചൂടാനും വസ്ത്രങ്ങൾ സൂക്ഷിക്കാനും ഉയോഗിച്ചിരുന്നു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |