പത്തനംതിട്ട: നാരങ്ങാനം പഞ്ചായത്തിൽ നല്ലരീതിയിൽ നടന്ന ഭരണം അട്ടിമറിക്കാൻ കോൺഗ്രസും സി.പി.എമ്മും സംയുക്തമായി പ്രവർത്തിച്ചുവെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.എ സൂരജ് പറഞ്ഞു. ജനവികാരത്തെ അട്ടിമറിച്ച് ഇരുപാർട്ടികളും ബി.ജെ.പിക്കെതിരെ ഒന്നിക്കുന്നതാണ് നാരങ്ങാനത്ത് കണ്ടത്. എല്ലാ ധാർമ്മികമൂല്യങ്ങളും അട്ടിമറിച്ചുകൊണ്ടുള്ള കൂട്ടുകെട്ടാണിത്. ഇതിനെ ജനങ്ങൾ തിരിച്ചറിയുമെന്ന് സൂരജ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |